

സ്വന്തം പ്രസ്താവന വിവാദമായത്തോടെ സംഭവിച്ച പിഴവ്, പി കെ ശശി എം എൽ എ ഒടുവിൽ തിരുത്തി. പാർട്ടി നയമായി താൻ പറഞ്ഞത്ഒരു നാക്കുപിഴയായിരുന്നു എന്നാണ് ശശി ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.പാര്‍ട്ടിയ്ക്കൊപ്പം നിന്നാൽ പൂര്‍ണ സഹായവും സുരക്ഷിതത്വവും, പാര്‍ട്ടിയെ ചതിച്ചാൽ ദ്രോഹിക്കും, അതു പാര്‍ട്ടിയുടെ ഒരു നയമാണ്, എന്നായിരുന്നു പി കെ ശശി എം എൽ എ യുടെ വിവാദ പ്രസ്താവന ഉണ്ടായത്. പാര്‍ട്ടിയ്ക്കൊപ്പം നിന്നാൽ പൂര്‍ണ സഹായവും സുരക്ഷിതത്വവും നല്‍കും. എന്നാൽ പാര്‍ട്ടിയെ ചതിച്ചു പോയാൽ ദ്രോഹിക്കും. അതു പാര്‍ട്ടിയുടെ ഒരു നയമാണ്. ഞങ്ങളൊക്കെ ആ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് പി കെ ശശി പറഞ്ഞത് വിവാദവുമായിരുന്നു.
ഇത്തരമൊരു നയം പാർട്ടിക്കില്ലെന്നിരിക്കെ തെറ്റായ പ്രചാരണം ജനങ്ങളിൽ പാർട്ടിക്കുള്ള മതിപ്പും, അംഗീകാരവും നഷ്ട്ടമാകും വിധമായിരുന്നു ശശിയുടെ പ്രസ്താവന. കരിമ്പുഴ വഴി പോകുമ്പോൾ പാർട്ടി പ്രാദേശിക നേതാവിന്റെ ആവശ്യപ്രകാരമാണ് പരിപാടിയിൽ പങ്കെടുത്തതെന്നും,ഈയിടെ പാർട്ടിയിലേക്ക് വന്നവർക്ക് ആത്മവിസ്വാസം പകരുന്നതിനായി പ്രസംഗിക്കുമ്പോൾ, വന്ന നാക്ക് പിഴയാണ് അതെന്നും, പാർട്ടിയുടെ നയം അതല്ലെന്നുമാണ് ശശി പറഞ്ഞിരിക്കുന്നത്.
Post Your Comments