പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്ന് യുവാക്കളുടെയും മൃതുദേഹങ്ങൾ കണ്ടെത്തി.
NewsKerala

പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്ന് യുവാക്കളുടെയും മൃതുദേഹങ്ങൾ കണ്ടെത്തി.

പയ്യാവൂര്‍ പാറക്കടവില്‍ പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്ന് യുവാക്കളുടെയും മൃതുദേഹങ്ങൾ കണ്ടെത്തി. അരുണ്‍,മനീഷ്, സനൂപ്, എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ബ്ലാത്തൂര്‍ സ്വദേശി മനീഷിന്റെ (21) മൃതദേഹം അപകടം നടന്ന സ്ഥലത്തിന് 100 മീറ്റര്‍ അകലെ നിന്ന് ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കണ്ടെടുത്തിരുന്നു. ഫൈബര്‍ ബോട്ടിന്റെ സഹായത്തോടെയാണ് മൃതദേഹം കരയ്ക്ക് അടുപ്പിച്ചത്. വൈകിട്ടോടെയാണ് മറ്റ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ തുടർന്ന് കണ്ടെത്തി. മൂന്ന് മൃതുദേഹങ്ങളും, പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് പുഴയില്‍ കുളിക്കാനിറങ്ങിയ വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുണ്‍, ബ്ലാത്തൂര്‍ സ്വദേശി മനീഷ് എന്നിവരെ കാണാതാവുന്നത്. കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍പ്പെട്ട സനൂപിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അരുണും മനീഷും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവര്‍ ഒഴുക്കില്‍പ്പെടുന്നത് കണ്ട മറ്റൊരു സുഹൃത്ത് അനൂപ് ആണ് നാട്ടുകാരെ വിവരമറിയിക്കുന്നത്.

Related Articles

Post Your Comments

Back to top button