പെട്രോള്‍ ഡീസല്‍ വിലയില്‍ തുടര്‍ച്ചയായി എട്ടാം ദിവസവും വര്‍ദ്ധന.
NewsNational

പെട്രോള്‍ ഡീസല്‍ വിലയില്‍ തുടര്‍ച്ചയായി എട്ടാം ദിവസവും വര്‍ദ്ധന.

പെട്രോള്‍ ഡീസല്‍ വിലയില്‍ തുടര്‍ച്ചയായ എട്ടാം ദിവസവും വര്‍ദ്ധന ഉണ്ടായി. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് വര്‍ദ്ധിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് നാല് രൂപ അമ്പത്തിമൂന്നു പൈസയും, ഡീസലിന് നാല് രൂപ നാല്‍പ്പത്തിയൊന്ന് പൈസയുമാണ് വര്‍ദ്ധിപ്പിക്കപ്പെട്ടത്. കൊച്ചിയില്‍ എഴുപത്തിയാറു രൂപ നാലു പൈസയാണ് ഇന്നത്തെ പെട്രോള്‍ നിരക്ക്. ഡീസലിന് എഴുപതു രൂപ പതിനെട്ടുപൈസയാണ് നിരക്ക്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയവവെയാണ് തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് ഇന്ധന വില തോന്നുന്നപോലെ
എണ്ണ കമ്പനികൾ കൂട്ടികൊണ്ടിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മിനിസ്ട്രി ഇക്കാര്യത്തിലുള്ള മൗനം തുടരുന്നത് എണ്ണ കമ്പനികൾക്ക് ജങ്ങളെ എങ്ങനെയും പിഴിയാമെന്ന സ്ഥിതിയിലെത്തിച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ സമയത്ത് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞെങ്കിലും അതിന്റെ ഗുണം ജനങ്ങള്‍ക്ക് നല്‍കാതെ എക്‌സൈസ് തീരുവ കുത്തനെ കൂട്ടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമായിരുന്നു തീരുവ ഉയര്‍ത്തിയത്. അനുദിനമുള്ള ഈ വർധന പെട്രോളിയം കമ്പനികളുടെ കൊള്ളയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Related Articles

Post Your Comments

Back to top button