

പെട്രോൾ ആവശ്യക്കാർക്ക് വീട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡീസല്‍ വീടുകളിൽ എത്തിച്ചു നല്‍കിയത്തിൽ ആളുകൾ കൂടുതൽ താൽപര്യം കാണിച്ചതോടെയാണ് പെട്രോളും വീട്ടിലെത്തിക്കുന്നതിനെ പറ്റി ആലോചിക്കാൻ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധന ക്ഷാമം ഒഴിവാക്കാനാണ് പുതിയ നടപടിയെന്നാണ് ഇത് സംബന്ധിച്ച സർക്കാർ വിശദീകാരണം. നേരത്തെ ഡീസൽ ഇത്തരത്തിൽ വിതരണം ചെയ്തിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ധന വിതരണം ചെയ്തു തുടങ്ങിയിരുന്നു.
ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ഉപഭോക്തൃ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്നാൽ കോവിഡിനെ തുടർന്ന് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഇന്ധന ആവശ്യകത 70 ശതമാനം കണ്ടു കുറയുകയായിരുന്നു. ഇപ്പോഴത്തെ ഇടിവിന് ലോക്ക്ഡൌൺ മാത്രമല്ല കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ വർഷം ഇതേസമയത്ത് പെട്രോൾ ആവശ്യകതയിൽ 47 ശതമാനവും ഡീസൽ ആവശ്യകതയിൽ 35 ശതമാനവും ഇടിവുണ്ടായിരുന്നു. ഇലക്ട്രിക്, സിഎൻജി വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങുന്നുണ്ട്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലവർദ്ധന കാരണം കൂടുതൽ പേരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണ്. രത്തന്‍ ടാറ്റയുടെ ഉടമസ്ഥതയില്‍ ഉള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യയില്‍ ഉടനീളം മൊബൈല്‍ പെട്രോള്‍ പമ്പ് സംവിധാനത്തിലൂടെ ഹോം ഡെലിവറി നടത്തുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
Post Your Comments