പൈലറ്റിന് കൊവിഡ്സ്ഥിരീകരിച്ചു, മോസ്‌കോക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചുവിളിച്ചു.
News

പൈലറ്റിന് കൊവിഡ്സ്ഥിരീകരിച്ചു, മോസ്‌കോക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചുവിളിച്ചു.

Air India 787 Dreamliner departs as other fleet of Boeing 777, 747 is seen in the back

പൈലറ്റിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മോസ്‌കോയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചുവിളിച്ചു. പൈലറ്റിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചുവിളിച്ചത്. റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്നതിനായി പുറപ്പെട്ട എ 320 വിമാനമാണ് തിരിച്ചുവിളിച്ചത്. ആദ്യ പരിശോധനാ ഫലം തെറ്റായി നെഗറ്റീവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് പൈലറ്റിനെ യാത്ര ചെയ്യാന്‍ അനുവദിച്ചത്. എന്നാല്‍ യാത്ര പുറപ്പെട്ട് കഴിഞ്ഞ് ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്നാണ് വിമാനം തിരിച്ചുവിളിക്കുന്നത്.
എയര്‍ ഇന്ത്യയുടെ എ 320 വിഭാഗത്തില്‍പ്പെട്ട വിമാനം ഉസ്‌ബെക്കിസ്ഥാന്റെ എയര്‍ സ്‌പെയ്‌സില്‍ എത്തിയിരുന്നു. അവിടെ വച്ചാണ് ഇന്ത്യയിലേക്ക് മടങ്ങിപ്പോരാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. മറ്റ് ജീവനക്കാരെ ഉടന്‍ ക്വറന്റീനിൽ ആക്കി. റഷ്യയിലേക്ക് മറ്റൊരു വിമാനം അയയ്ക്കുമെന്ന് എയർലൈൻസ് അധികൃതര്‍ പിന്നീട് അറിയിച്ചു.

Related Articles

Post Your Comments

Back to top button