പൊള്ളലേറ്റ യുവതിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു, തെറിച്ച്‌ വീണ യുവതി തല്‍ക്ഷണം മരിച്ചു.
NewsObituary

പൊള്ളലേറ്റ യുവതിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു, തെറിച്ച്‌ വീണ യുവതി തല്‍ക്ഷണം മരിച്ചു.

പൊള്ളലേറ്റ യുവതിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട്, ആംബുലന്‍സിനുള്ളില്‍ തെറിച്ച്‌ വീണ യുവതി തല്‍ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവതിയുടെ അച്ഛനും,അമ്മാവനും അപകടത്തിൽ പരിക്കുണ്ട്. അംബികാ മാര്‍ക്കറ്റ് പുളിമൂട്ടില്‍ ബിനോയിയുടെ ഭാര്യ അഹല്യദേവി 32 ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അച്ഛന്‍ മണിയപ്പനും, അമ്മാവന്‍ ദിലീപ് കുമാറിനും പരിക്കുപറ്റി.
ചേര്‍ത്തല കെ.വി.എം.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 11.30 ന് അരൂര്‍ പെട്രോള്‍ പാമ്പിന് സമീപമായിരുന്നു അപകടം. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ തണ്ണീര്‍മുക്കം വെളിയമ്പ്രയിലെ അമ്മ വീട്ടില്‍ വച്ചാണ് അഹല്യദേവിക്ക് പൊള്ളലേറ്റത്. മണ്ണെണ്ണയൊഴിച്ച്‌ സ്വയം തീ കൊളുത്തിഎന്നാണ് മുഹമ്മ പോലീസ് പറയുന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും,സ്ഥിതി വഷളായതിനെത്തുടര്‍ന്ന് രാത്രി 11 മണിയോടെ വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടും പോകും വഴിയാണ് ആംബുലന്‍സ്, ലോറിയ്ക്ക് പിന്നില്‍ ഇടിച്ച് അപകടം ഉണ്ടാകുന്നത്. അപകടത്തെത്തുടര്‍ന്ന് യുവതി ആംബുലന്‍സിനുള്ളില്‍ത്തന്നെ തെറിച്ച്‌ വീണു. വെച്ചൂര്‍ സ്വദേശിയായ യുവതി കഴിഞ്ഞ കുറെ നാളായി തണ്ണീര്‍മുക്കത്തെ അമ്മ വീട്ടിലായിരുന്നു താമസം. നാലു വയസുള്ള മകളുണ്ട്.

Related Articles

Post Your Comments

Back to top button