

ഹിമാലയന്‍ അതിര്‍ത്തിയിലെ കടന്നുകയറ്റങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ടിബറ്റന്‍ പീഠഭൂമിയില്‍ ചൈനീസ് സേനയുടെ അഭ്യാസ പ്രകടനം. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് പ്രകോപനമായി ചൈനയുടെ ശക്തിപ്രകടനം ഉണ്ടായത്. തിങ്കളാഴ്‍ച ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായ ഗാല്‍വന്‍ താഴ്‍വരയില്‍ നിന്ന് 600 മൈല്‍ അകലെയാണ് ചൈനയുടെ സൈനിക പ്രകടനം നടന്നത്. ഇത് തത്സമയം ചൈന ഔദ്യോഗിക ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുകയുണ്ടായി.
അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, യുദ്ധസമാന സാഹചര്യം മുന്നിൽക്കണ്ട് ഇന്ത്യ കൂടുതൽ ആയുധങ്ങൾ സംഭരിക്കാനുള്ള നടപടികൾ തുടങ്ങി. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനാണ് ഇതിന്റെ ഏകോപന ചുമതല. അതിർത്തിയോടു ചേർന്നുള്ള സേനാതാവളങ്ങളിലേക്കുള്ള ആയുധനീക്കവും വേഗത്തിലാക്കിയിരിക്കുകയാണ്. വ്യോമതാവളങ്ങളിലേക്ക് (ഫോർവേഡ് ബേസ്) യുദ്ധവിമാനങ്ങളും നീക്കി. ഒപ്പം, ഇന്തോ – പസഫിക് സമുദ്രമേഖലയിൽ ചൈനീസ് കടന്നുകയറ്റ നീക്കങ്ങൾക്കു തടയിടാൻ നാവികസേനാ യുദ്ധക്കപ്പലുകൾ നിലയുറപ്പിക്കും. യുഎസിന്റെ 3 വിമാനവാഹിനി കപ്പലുകൾ ചൈനയെ ലക്ഷ്യമിട്ട് ഇപ്പോൾ സമുദ്രമേഖലയിലുണ്ട്.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. പ്രശ്‍നം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സൈനിക തലത്തിലും നയതന്ത്ര തലത്തിലും ശ്രമങ്ങളും തുടരുന്നതിനിടെ ചൈനയുടെ പ്രകോപനപരമായ നീക്കങ്ങൾ നടക്കുകയാണ്. കിഴക്കന്‍ ലഡാഖിലെ ഗാല്‍വന്‍ താഴ്‍വരയിലെ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഇരു സൈന്യങ്ങളും ഏറ്റമുട്ടി, 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. 45 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യ സൈനികതലത്തില്‍ സംഭാഷണം തുടരുകയാണ്. വിദേശകാര്യ മന്ത്രിമാരും ചര്‍ച്ച നടത്തി. ചൈനയുടെ അവകാശവാദം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കനത്ത തിരിച്ചടി നല്‍കുമെന്നും പറനഞ്ഞിട്ടുണ്ട്. അതിനിടെയാണ് ചൈനയുടെ പ്രകോപനത്തിന്‍റെ പുതിയ വാർത്തകൾ പുറത്തുവരുന്നത്.
Post Your Comments