

പ്രമുഖ ഫയൽ ട്രാൻസ്ഫർ വെബ്‌സൈറ്റ് ആയ വിട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു. വിട്രാന്‍സ്ഫര്‍.കോമിനാണ് ടെലികോം വകുപ്പ് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത്. വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്‍എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവന ദാതാക്കള്‍ക്ക് ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചുവെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യതാല്‍പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണമായി പറയുന്നത്. വി ട്രാന്‍സ്ഫറിന് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള കാരണമെന്താണെന്നും, അതിനായി വെബ്‌സൈറ്റിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റെന്തെന്നും, സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
Post Your Comments