

പ്രവാസികളെ അതിഥി തൊഴിലാളികളെ പോലെ കാണാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാറിന്റെ വിവാദ ഉത്തരവ്. അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സുരക്ഷ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. നോര്‍ക്ക സെക്രട്ടറി ഒപ്പുവെച്ച ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. പ്രവാസി വിഷയത്തിലെ ഹരജികളില്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയിലും ഇക്കാര്യം പറയുന്നുണ്ട്.
പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്‍റൈന്‍ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം വന്നപ്പോള്‍ പ്രവാസി സംഘടനാ പ്രതിനിധികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രവാസികളെ അതിഥി തൊഴിലാളികളെ പോലെ പരിഗണിക്കാന്‍ കഴിയില്ലേ എന്ന് കോടതി ചോദിച്ചിരുന്നു. അതിന് മറുപടി നല്‍കാന്‍ തയ്യാറാക്കിയ ഉത്തരവിലാണ് വിവാദ പരാമര്‍ശമുള്ളത്.

ഇതിനിടെ, കോവിഡ് പോസിറ്റീവ് ആയവര്‍ക്കും സംസ്ഥാനത്തേക്ക് വരാമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും രോഗികളെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തെ ഏല്‍പ്പിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രോഗികളെ കൊണ്ട് വരാനുള്ള സൗകര്യം ഒരുക്കാമെന്ന് സംസ്ഥാനം പറഞ്ഞിട്ടില്ലെന്നും പ്രത്യേക വിമാനത്തില്‍ വരുകയാണെങ്കില്‍ അവരേയും സ്വീകരിക്കുമെന്നാണ് കേരളത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. ഇക്കാര്യത്തിൽ പ്രവാസിവിഷയത്തിൽ വന്ന പാളിച്ച കേന്ദ്രത്തിന്റെ തലയിൽ വെച്ച് തടിയൂരാനുള്ള നീക്കവുമാണ് നടക്കുന്നത്. നാട്ടിലേക്കെത്തുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിക്കുകയും പരിശോധനയക്ക് കേന്ദ്രം തയ്യാറാവാതായതോടെ ട്രൂനറ്റ് പരിശോധനയക്ക് സംസ്ഥാനം സര്‍ക്കാര്‍ സംവിധാനം ഒരുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ട്രൂനറ്റ് നിലവിലില്ലാത്ത രാജ്യങ്ങളിലുള്ള പ്രവാസികൾ എങ്ങനെ എത്തുമെന്നതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പറയുന്ന ടെസ്റ്റ് നടത്താൻ ഗൾഫ് രാജ്യങ്ങളുടെ ഭരണാധികാരികൾ കേരളത്തിൽ നിന്നുള്ളവരല്ലെന്നാണ് പ്രവാസികൂട്ടായ്മകൾ ഇതിനു മരുമപി പറയുന്നത്. എന്നാല്‍ രോഗമുള്ളവര്‍ക്കും സംസ്ഥാനത്തേക്ക് വരാമെന്ന് പറയുന്ന മുഖ്യമന്ത്രി പക്ഷെ അവരെ നാട്ടിലെത്തിക്കാനുള്ള ഉത്തരവദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നാണ് ഇപ്പോൾ പറയുന്നത്.
അതേസമയം, പ്രവാസികളോടുള്ള നയം സർക്കാർ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രവാസികൾക്ക് പ്രശ്നം വന്നപ്പോൾ സംസ്ഥാന സർക്കാർ അവർക്ക് മുന്നിൽ വാതിലുകൾ കൊട്ടി അടക്കുകയാണ്. പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കണം പ്രവാസികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
Post Your Comments