പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ തേടി വിജിലൻസ് ആശുപത്രിയിൽ.

കൊച്ചി / പാലാരിവട്ടം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ വിജിലൻസ് സംഘം ലേക്‌ഷോർ ആശു പത്രിയിലെത്തി. വീട്ടിൽ ഇബ്രാഹിം കുഞ്ഞ് ഇല്ലെന്ന ഭാര്യയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് സംഘം ആശുപത്രിയിലെത്തിയത്.. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ ഒരു വർഷക്കാലമായി ലേക്ക്ഷോർ ആശുപത്രിയുടെ ട്രീറ്റ്മെൻ്റിലാണ് ഇദ്ദേഹം.
ഇബ്രാഹിംകുഞ്ഞിനെ ഐ സി യുവിലേക്ക് മാറ്റണമെന്ന് ഡോക്‌ടർ മാർ നിർദേശിച്ചതായാണ് അറിയുന്നത്. അങ്ങനെ വന്നാൽ ഇന്ന് അറസ്റ്റുണ്ടാകാനുളള സാദ്ധ്യത കുറവാണ്. ഇതിനൊപ്പം അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് മുൻകൂർ ജാമ്യം ലഭിക്കാനുള്ള നടപടിക ളിലേക്ക് ഇബ്രാഹിംകുഞ്ഞ് കടന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷക നുമായി സംസാരിച്ചതായാണ് റിപ്പോർട്ട്.മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുന്ന പക്ഷം അതിൽ കോടതി തീരുമാനം ഉണ്ടായ ശേഷമേ അറസ്റ്റിനുളള സാദ്ധ്യതയുളളൂ.
ഇന്ന് രാവിലെയോടെയാണ് ഇബ്രാഹിം കുഞ്ഞിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും അറസ്റ്റു ചെയ്യുന്നതിനുമായി വിജിലൻസ് സംഘം അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയത്. എന്നാൽ ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും ഭാര്യ സംഘ ത്തെ അറിയിച്ചു. ഇതിനെ തുടർന്നാണ് ഒരു സംഘം ആശുപത്രിയി ലേക്കെത്തിയത്. എങ്കിലും ഭാര്യയുടെ വെളിപ്പെടു ത്തലിൽ വിശ്വാസമില്ലാതിരുന്ന വിജിലൻസ് ലോക്കൽ പോലീസിൻ്റെ സഹായത്തോടെ വീട്ടിൽ പരിശോധന നടത്തി. വീട്ടിൽ പരിശോധനക്ക് ശേഷം വിജിലൻസ് ഉദ്യോഗസ്ഥർ തിരികെ മടങ്ങി. ക്രമസമാധാന പ്രശ്‌നങ്ങൾ നോക്കാൻ വേണ്ടിയാണ് വന്നതെന്നും വിജിലൻസ് സംഘം ആവശ്യപ്പെട്ടിട്ടല്ല തങ്ങൾ എത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തദേശ തിരിഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് വിജിലൻസിന്റെ നിർണായക നീക്കം. അറസ്റ്റ് നീക്കം സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നത് എന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ. മെട്രോ മാൻ ഇ ശ്രീധരനെ കേസിൽ സാക്ഷിയാക്കുവാനും വിജിലൻസ് ആലോചിക്കുന്നുണ്ട്. അതേ സമയം ഇബ്രാഹിംകുഞ്ഞിനെതിരായ അടിയന്തര നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് യു ഡി എഫ് നേതാക്കളുടെ പ്രതികരണം.