പ്രവാസികൾക്കുള്ള ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ സർക്കാർ നിർത്തലാക്കി.
GulfNewsNationalWorld

പ്രവാസികൾക്കുള്ള ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ സർക്കാർ നിർത്തലാക്കി.

മണലാരുണ്യങ്ങളിൽ പണിയെടുക്കാൻ പോയി നൂറു കണക്കിന് പ്രവാസികളുടെ ജീവനാണ് ലോക്ക് ഡൗണിന് ശേഷം ഗൾഫ് നാടുകളിൽ കോവിഡ് കവർന്നത്. നാട്ടിലേക്ക് വരാനുള്ള ആഗ്രഹവുമായി പ്രവാസികൾ വിവിധ രാജ്യങ്ങളിൽ ഊണും ഉറക്കവും ഇല്ലാതെ ദിവസങ്ങൾ തള്ളി നീക്കി പിറന്ന മണ്ണിലേക്ക് വരാനൊരുങ്ങുമ്പോൾ കേരള സർക്കാരിന്റെ കൊടും ക്രൂരത. ആദ്യം ക്വാറന്റീന്‍ പ്രവാസികൾ സ്വന്തം ചിലവിൽ നടത്തണമെന്നായിരുന്നു സർക്കാർ നിർദേശം. അത് പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പണമില്ലാത്തവർക്ക് നൽകാമെന്നായിരുന്നു സർക്കാർ തുടർന്ന് പറഞ്ഞത്. ഇപ്പോഴിതാ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്ത് തന്നെ മുന്നിൽ നിൽക്കുന്നതായി അവകാശപ്പെടുന്ന കേരളത്തിൽ പ്രവാസികള്‍ക്കുള്ള ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ തന്നെ കേരള സർക്കാർ നിർത്തലാക്കി.
വിദേശത്തുനിന്നും വരുന്ന പ്രവാസികള്‍ക്ക് ഉള്ള ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ആണ് സർക്കാർ നിർത്തലാക്കിയിരിക്കുന്നത്. പകരം 14 ദിവസം കര്‍ശന ഹോം ക്വാറന്റീനില്‍ കഴിയാനാണ് സർക്കാർ നിർദേശം. നിരീക്ഷണത്തിനു ശേഷവും വീടുകളിലുള്ളവര്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും പറയുന്നു. പ്രവാസികള്‍ക്ക് ക്വാറന്റീന്‍ നൽകാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല എന്നാണു ഇത് വിളിച്ചു പറയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളുടെ ഭാഗമായാണ് പതിനാല് ദിവസത്തെ ക്വാറന്റീനിലെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ സർക്കാർ നിർത്തലാക്കിയിരിക്കുന്നത്. ഇതോടെ ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റൂഷണല്‍ ക്വാറന്റീന്‍ ഇനി പ്രവാസികൾക്ക് ഉണ്ടാവില്ല. രോഗ ലക്ഷണങ്ങളുള്ളവര്‍ക്കും ഇത് ബാധകമാണെന്നാണ് അറിയിപ്പിൽ പറഞ്ഞിട്ടുള്ളത്.

Related Articles

Post Your Comments

Back to top button