പ്രശസ്ത ഛായാഗ്രാഹകൻ ബി. കണ്ണൻ 69 അന്തരിച്ചു.
NewsKeralaNationalEntertainment

പ്രശസ്ത ഛായാഗ്രാഹകൻ ബി. കണ്ണൻ 69 അന്തരിച്ചു.

പ്രശസ്ത ഛായാഗ്രാഹകൻ ബി. കണ്ണൻ 69 അന്തരിച്ചു. ഭാരതിരാജ സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്ത് ശ്രദ്ധേയനായ കണ്ണൻ മലയാളം, തമിഴ്, തെലുഗ്, ഭാഷകളിലായി അമ്പതോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്. ഒരു നടിഗൈ നാടകം പാർക്കിറാൽ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ ആദ്യ ചിത്രം. 40 ചിത്രങ്ങളിൽ ഭാരതിരാജയോടൊപ്പം പ്രവർത്തിച്ചിട്ടുള്ള കണ്ണൻ ‘ഭാരതിരാജാവിൻ കൺകൾ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഭാരതിരാജ കണ്ണൻ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങളാണ് സിനിമ ലോകത്തിനു സംഭാവന ചെയ്തത്. 1978 മുതൽ സിനിമകളിൽ സജീവമായ കണ്ണന്‍ അഞ്ച് മലയാള ചിത്രങ്ങളാണ് ചെതിട്ടുള്ളത്. ഇനിയവള്‍ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ, നിറം മാറുന്ന നിമിഷങ്ങള്‍, യാത്രാമൊഴി, വസുധ എന്നീ മലയാള സിനിമകളുടെ ഛായാഗ്രഹണമാണ് ബി.കണ്ണന്‍ മലയാളത്തിന് വേണ്ടി നിര്‍വ്വഹിച്ചത്. . 2001ൽ കടൽപൂക്കള്‍ എന്ന സിനിമയിലൂടെ ശാന്താറാം പുരസ്കാരവും. അലൈകള്‍ ഒയ്‍വത്തില്ലൈ, കൺഗള്‍ കൈത് സെയ് എന്നീ സിനിമകളിലൂടെ തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി. സംവിധായകൻ എ. ഭിംസിങിന്‍റെ മകനും എഡിറ്റര്‍ ബി.ലെനിന്‍റെ സഹോദരനുമാണ്. . ഭാര്യ,കാഞ്ചന. മക്കള്‍, മധുമതി, ജനനി.

Related Articles

Post Your Comments

Back to top button