

ബംഗളുരുവിലെ വീട്ടിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കൊൽക്കത്തയിലെത്തി ഭാര്യാമാതിവിനേയും കൊലപ്പെടുത്തി ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ബാംഗ്ലൂരിൽ ചാർട്ടേഡ‍് അക്കൗണ്ടന്റ് ആയ അമിത് അഗർവാൾ (42) ആണ് ഭാര്യയേയും അമ്മായിയമ്മയേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഏറെ കാലമായി കുടുംബ കലഹത്തിലായിരുന്ന അമിത് അഗർവാളും ഭാര്യ ശിൽപ്പിയും തമ്മിൽ വിവാഹ മോചനം നേടി പിരിയാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇരുവർക്ക് ഒരു മകനുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്ന കഥ ഇങ്ങനെയാണ്. തിങ്കളാഴ്ച്ച അഗർവാൾ ശിൽപ്പിയുടെ അച്ഛനും അമ്മയും താമസിക്കുന്ന കൊൽക്കത്തയിലെ വീട്ടിൽ എത്തുകയായിരുന്നു. ഇവിടെ വെച്ച് ഭാര്യാമാതാവുമായുള്ള തർക്കത്തിനൊടുവിൽ കയ്യിൽ കരുതിയ തോക്ക് ഉപയോഗിച്ച് വെടിവെച്ച് അവരെ കൊലപ്പെടുത്തിയ ശേഷം, അയാൾ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. സംഭവത്തിന് സാക്ഷിയായ ശിൽപ്പിയുടെ പിതാവ് പുറത്തേക്ക് ഓടി അയൽവാസികളെ വിവരം അറിയിച്ചു.
സംഭവം അറിഞ്ഞ് പൊലീസ് എത്തുമ്പോൾ രണ്ടു പേരും മരണപ്പെട്ടിരുന്നു. അഗർവാളിന്റെ മൃതദേഹത്തിൽ നിന്നും പൊലീസ് പിന്നീട് ആത്മഹത്യാ കുറിപ്പ് കണ്ടെത്തുകയാണ് ഉണ്ടായത്.
ഇതിൽ ബാംഗ്ലൂരിൽ വെച്ച് ഭാര്യയെ കൊന്നതായി പറയുന്നുണ്ട്. ഇതിന് ശേഷമാണ് ഇയാൾ കൊൽക്കത്തയിലേക്ക് പുറപ്പെട്ടത്. കൊൽക്കത്ത പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് കർണാടക പൊലീസ് നടത്തിയ പരിശോധനയിൽ വൈറ്റ്ഫീൽഡിലെ വീട്ടിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറെ നാളായി അമിത് അഗർവാളും ഭാര്യയും തമ്മിൽ പ്രശ്നങ്ങളായിരുന്നു. ഇവർക്ക് പത്തു വയസ്സുള്ള ഒരു മകനുമുണ്ട്. മകൻ സുരക്ഷിതനായി ഇരിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ബംഗളുരുവിലെ വീട്ടിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുൻകൂട്ടി തീരുമാനിച്ചിരുന്നതുപോലെ യുവാവ് കൊൽക്കത്തയിലെത്തി ഭാര്യാ മാതാവിനെ കൊലപ്പെടുത്തുന്നത്.
Post Your Comments