ബസ് കൊക്കയിലേക്ക് വീണ് 35 പേർക്ക് പരുക്ക്
News

ബസ് കൊക്കയിലേക്ക് വീണ് 35 പേർക്ക് പരുക്ക്

രാജസ്ഥാനിൽ നിന്ന് ഹാമിർപൂരിലേക്ക് പോകുകയായിരുന്ന ബസ് റോഡരുകിലെ കൊക്കയിലേക്ക് വീണു 35 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ 10 പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പ്പെട്ടതെന്ന് സർക്കിൾ ഓഫീസർ മാസാ സിംഗ് പറഞ്ഞു. യാത്രക്കാരുടെ നിലവിളി കേട്ട് എത്തിയ ഗ്രാമീണർ അവരെ പുറത്തെടുത്തു. പിന്നീട് പോലീസ് സ്ഥലത്തെത്തി തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 10 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Related Articles

Post Your Comments

Back to top button