

ബാങ്കിൽ മറിഞ്ഞു വീണു ചില്ലുവാതിൽ പൊട്ടി തറച്ചു കയറി യുവതിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ എംഎം റോഡിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്ബ്രാഞ്ചിൽ 12.30ഓടെയാണ് സംഭവം. ബാങ്കിൽ നിന്ന് ഇറങ്ങുമ്പോൾ ഡോർ ഗ്ലാസിൽ തട്ടി ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ വീട്ടമ്മ ചേരാനല്ലൂർ മങ്കുഴി വടക്കേവീട്ടിലാൻ ബീന നോബി (43) ആണ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടത്.
ടൂ വീലറിലെത്തിയ ബീന ബാങ്കിൽ കയറിയതിനെ തുടർന്ന് വണ്ടിയുടെ താക്കോൽ എടുക്കാൻ വേഗം ഇറങ്ങുമ്പോൾ ഡോർ തുറന്ന് എതിരെ വന്നവരുടെ ദേഹത്ത് തട്ടി മുൻവശത്തെ ഗ്ലാസിലിടിച്ച് വീഴുകയായിരുന്നു. വീട്ടമ്മയുടെ വയറ്റത്ത് പൊട്ടി വീണ ഗ്ലാസിനാൽ ആഴത്തിൽ മുറിവേറ്റതിനെ തുടർന്നാണ് മരണം സംഭവിക്കുന്നത്. മൃതദേഹം പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments