

ബാങ്കുകളുടെ ഫുൾ ടൈം ഡയറക്‌ടര്‍മാര്‍, സി.ഇ.ഒ, എന്നിവരുടെ പ്രായപരിധി 70 വരെ ആക്കാന്‍ റിസര്‍വ് ബാങ്കിന്റെ ശുപാര്‍ശ. ഈ പദവി വഹിക്കുന്നവര്‍ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഭാഗമാണെങ്കില്‍ പരമാവധി സേവനകാലം 10 വര്‍ഷമായി നിജപ്പെടുത്തുന്നതാണ്. പത്തുവര്‍ഷത്തിന് ശേഷം ഈ പദവികള്‍ അവര്‍ പ്രൊഫഷണലുകള്‍ക്കായി ഒഴിഞ്ഞുകൊടുക്കുകയാണ് വേണ്ടത്. ബാങ്കിംഗ് രംഗത്തെ ഭരണനിര്‍വഹണം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനായാണ് റിസർവ് ഇത് സംബന്ധിച്ച അഭിപ്രായ ക്രോഡീകരണം നടത്തുന്നത്.
സി.ഇ.ഒ, മുഴുവന്‍ സമയ ഡയറക്‌ടര്‍മാര്‍ എന്നിവരുടെ കുറഞ്ഞ പ്രായപരിധി ബാങ്കുകളുടെ ഡയറക്‌ടര്‍ ബോര്‍ഡിന് തീരുമാനിക്കാം. വിവിധ മേഖലകളില്‍ നിന്നായി സമാഹരിച്ച അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിൽ ഇക്കാര്യം പറയുന്നു. ജൂലായ് 15 ആണ് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. പ്രമോട്ടര്‍ ഗ്രൂപ്പിനോ ഭൂരിപക്ഷ ഓഹരി ഉടമകള്‍ക്കോ ബാങ്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി സ്ഥിരത കൈവരിക്കാനും പ്രൊഫഷണലുകളെ വാര്‍ത്തെടുത്ത് മാനേജ്‌മെന്റ് അധികാരങ്ങള്‍ അവര്‍ക്ക് കൈമാറാനും പത്തുവര്‍ഷം പര്യാപ്‌തമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രമോട്ടര്‍ ഗ്രൂപ്പിന്റെയോ ഭൂരിപക്ഷ ഓഹരി ഉടമകളുടെയോ ഭാഗമല്ലാത്തവര്‍ക്ക് സി.ഇ.ഒ/മുഴുവന്‍ സമയ ഡയറക്‌ടര്‍ പദവിയില്‍ പരമാവധി 15 വര്‍ഷം പ്രവര്‍ത്തിക്കാം.
Post Your Comments