ബെല്ലും ബ്രേക്കും ഇല്ലാതെ,14 മത്തെ ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു.
NewsKeralaBusinessAutomobile

ബെല്ലും ബ്രേക്കും ഇല്ലാതെ,14 മത്തെ ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു.

തുടര്‍ച്ചയായി 14 മത്തെ ദിവസവും രാജ്യത്ത് ബെല്ലും ബ്രേക്കും ഇല്ലാതെ ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 56 പൈസയും ഒരു ലിറ്റർ ഡീസലിന് 58 പൈസയും ആണ് വര്‍ധിപ്പിച്ചത്. 14 ദിവസം കൊണ്ട് ഡീസലിന് 7 രൂപ 86 പൈസയും പെട്രോളിന് 7 രൂപ 65 പൈസയുമാണ് കൂടിയത്. ഡൈനാമിക് ഫ്യുവല്‍ പ്രൈസിങ് രീതിയില്‍ ദിവസവും പെട്രോളിനും ഡീസലിനും വില ഉയര്‍ത്തുന്നത് 14 മത്തെ ദിവസവും രാജ്യത്ത് തുടരുകയാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി ഈ മാസം ഏഴ് മുതല്‍ ആരംഭിച്ച വില വർധന ഒരു ബ്രേക്കും ഇല്ലാതെ തുടരുകയാണ്. ജൂൺ 6ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നത്, ജൂൺ 12ന് 38 ഡോളറായി കുറഞ്ഞിരുന്നതാണ്. പക്ഷെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറഞ്ഞില്ല. മെയ് മാസത്തിൽ എണ്ണ വില രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില 20 ഡോളറായി നിലംതൊട്ടപ്പോഴും, രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ കുറക്കാൻ എന്ന കമ്പനികൾ തയ്യാറായില്ല. തോന്നുന്നപോലെ എന്ന വില വർധിപ്പിച്ചുകൊണ്ടേയിരിക്കുന്നതിൽ കേന്ദ്ര സർക്കാരും ഒരക്ഷരം മിണ്ടുന്നില്ല. കോവിഡ് കാരണം സാമ്പത്തികമായി ദുരിതക്കയത്തിലായ ജനങ്ങളെ എണ്ണകമ്പനികൾ വില വർധനയുടെ ഊറ്റി പിഴിയുന്നത് തുടരുകയാണ്.

Related Articles

Post Your Comments

Back to top button