

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിനെ മുംബയ് ബാന്ദ്രയിലുള്ള ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 12 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശന്ത് സിംഗ് അഭിനയരംഗത്ത് എത്തുന്നത്. കായ് പോ ചേ ആണ് ആദ്യ സിനിമ. ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്സ് ഇന്‍ മെെ ലെെവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ ചിത്രം.
ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ യില്‍ അഭിനയിച്ചു. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Post Your Comments