

ഭാര്യയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് ഇടപ്പറമ്പ് സ്വദേശിയായ പൊന്നന് (70) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30-നായിരുന്നു സംഭവം.
തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഭാര്യ ലീല (68) യെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് സര്‍വീസില്‍ നിന്നും എസ്ഐ ആയി വിരമിച്ച ആളാണ് ലീല. ഇവരുടെ ഭര്‍ത്താവ് പൊന്നന് റിട്ട. എഎസ്ഐ ആണ്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. രാവിലെ പൊന്നനും ലീലയും തമ്മില്‍ വഴക്കുണ്ടാക്കുകയും തടി കഷ്ണം എടുത്തു പൊന്നന് ഭാര്യയുടെ തലയില്‍ അടിക്കുകയുമായിരുന്നു. അടിയേറ്റ് ലീല അബോധാവസ്ഥയിലായി. സമീപത്ത് താമസിക്കുന്ന ബന്ധുക്കള്‍ വിവരം അറിയുകയും ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ആംബുലന്‍സ് എത്തിയതോടെ ഭാര്യ മരണപെട്ടു എന്നുകരുതി ഇയാള്‍ തൂങ്ങിമരിച്ചത്. വീടിന് സമീപത്തെ മരത്തില്‍ ആണ് പൊന്നനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വട്ടിയൂര്‍ക്കാവ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.
Post Your Comments