Latest NewsNationalNews

ഭീകരാക്രമണ സാധ്യത ഡൽഹി കനത്ത ജാഗ്രതയിൽ.

രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ്. സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ് ലഭിച്ചതിനു പിന്നാലെ കനത്ത ജാഗ്രതയിലാണ് ഡൽഹി. ജമ്മു കശ്മീരിൽ നിന്ന് ഭീകരവാദികൾ ഡൽഹിയിലേക്ക് പ്രവേശിക്കുമെന്നാണ് ഇന്‍റലിജൻസ് മുന്നറിയിപ്പെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കശ്മീരിലും മറ്റും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഡൽഹിയിലും ആക്രമണത്തിന് സാധ്യതെയന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.
ബസിലോ കാറിലോ ഭീകരവാദികൾ ഡൽഹിയിലേക്ക് എത്തിയേക്കാമെന്നാണ് മുന്നറിയിപ്പെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ കർശന നിരീക്ഷണമാണ് തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഗസ്റ്റ് ഹൗസുകൾ, ഹോട്ടലുകൾ, കശ്മീർ രജിസ്ട്രേഷനുള്ള വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കനത്ത പരിശോധനകളാണ് നടന്നു വരുന്നത്.
റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വടക്കൻ ജില്ലയിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തലസ്ഥാനത്തെ അക്രമം ലക്ഷ്യമിട്ട് ഭീകരവാദികളെത്തുന്നെന്ന വിവരത്തെതുടർന്ന് എല്ലാ ജില്ലകളിലെയും ഡിസിപിമാർ സ്പെഷ്യൽ സെൽ ക്രൈംബ്രാഞ്ച്, മറ്റ് യൂണിറ്റുകൾ തുടങ്ങിയവയോടും ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടു.

അതേസമയം ഞായറാഴ്ച കശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ജമ്മുകശ്മീരിലെ സാദിബാൽ പ്രദേശത്ത് ഞായറാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. മൂന്ന് ഭീകരരും സാദിബാലിലെ ഒരു വീട്ടിലാണ് ഉണ്ടായിരുന്നത്.
ആയുധധാരികളായ മൂന്നു പേർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ നടത്തുമ്പോൾ ഭീകരർ വെടി ഉതിർക്കുകയായിരുന്നു. പോലീസിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സിആർപിഎഫിന്‍റെയും കരസേനയുടെയും സംയുക്ത സംഘം തെരച്ചിലിനിറങ്ങിയത്. തീവ്രവാദികൾ വെടിയുതിർത്തതിന് പിന്നാലെ സൈന്യം തിരിച്ചടിച്ചു. റമദാൻ മാസത്തിൽ പാണ്ഡാക് ചൗക്കിന് സമീപം രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കുള്ള തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ ഐജി വിജയ് കുമാർ പിന്നീട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button