മകന്റെ ബൈക്കിൽ നിന്നും തെറിച്ച് വീണ അമ്മക്ക് ദാരുണ അന്ത്യം.
News

മകന്റെ ബൈക്കിൽ നിന്നും തെറിച്ച് വീണ അമ്മക്ക് ദാരുണ അന്ത്യം.

മകന്റെ ബൈക്കിൽ പിന്നിൽ നിന്നും തെറിച്ച് വീണ അമ്മക്ക് ദാരുണ അന്ത്യം. മകനോടൊപ്പം സഞ്ചരിക്കവെ ബൈക്കില്‍ നിന്നും ഹമ്പ്‌ മറികടക്കുമ്പോൾ അമ്മ തെറിച്ചു വീഴുകയായിരുന്നു. കിളിമാനൂര്‍ പാപ്പാല അലവക്കോട് മേലതില്‍ പുത്തന്‍വീട്ടില്‍ പരേതനായ സുരേന്ദ്രന്‍ നായരുടെ ഭാര്യയും, വാമനപുരം സിഎച്ച്‌സിയിലെ ജീവനക്കിരിയുമായ, ലില്ലികുമാരി (56) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് കടയ്ക്കല്‍ കൊല്ലായിലെ ബന്ധുവീട്ടില്‍ പോയി മടങ്ങവെ തൊളിക്കുഴിയില്‍ വെച്ച്‌ റോഡിലെ ഹമ്പ് മറികടക്കവെ ലില്ലികുമാരി ബൈക്കില്‍ നിന്നും തെറിച്ച്‌ വീഴുകയായിരുന്നു. വീഴ്ചയില്‍ ലില്ലികുമാരിയുടെ തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റി. കടയ്ക്കല്‍ ഗവ. അശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മക്കള്‍: സൂര്യ, സൂരജ്. മരുമക്കള്‍: ഷാജി, മാളവിക. കിളിമാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Post Your Comments

Back to top button