

മലപ്പുറം ജില്ലയിലെ തിരൂരില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ് പിതാവ് മരണപെട്ടു. മദ്യലഹരിയില്‍ എത്തിയ മകനും പിതാവും തമ്മിൽ നടന്ന തർക്കത്തിനിടെ മകൻ പിതാവിനെ തള്ളിയിടുകയായിരുന്നു. മുറ്റത്ത് നിലംപതിച്ച പിതാവ് തിരൂര്‍ മുത്തൂര്‍ പുളിക്കല്‍ മുഹമ്മദ് ഹാജി (70) ആണ് മരണപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ അബുബക്കര്‍ സിദ്ദീഖിനെ (27) പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തിരൂര്‍ പോലീസ് തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. മദ്യപ്പിച്ചത്തിയ അബൂബക്കര്‍ സിദീഖിനെ പിതാവ് മുഹമ്മദ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും തമ്മിൽ വാക്കുതര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ മകന്‍ പിതാവിനെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് തള്ളിയിടുകയുമായിരുന്നു.
മുറ്റത്ത് വീണ് പരുക്കേറ്റ മുഹമ്മദിനെ നാട്ടുകാര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Post Your Comments