മണിയന്‍ പിള്ള രാജുവിനും കെ എസ് ഇ ബി യുടെ ഷോക്കടി കിട്ടി.
NewsKeralaBusiness

മണിയന്‍ പിള്ള രാജുവിനും കെ എസ് ഇ ബി യുടെ ഷോക്കടി കിട്ടി.

കെ.എസ്.ഇ.ബിക്ക് പാവപ്പെട്ടവനും, സാധാരണക്കാരനും, പണക്കാരനും, സാധാ സിനിമ നടനും, സൂപ്പർ താരം തുടങ്ങി ഒരു വ്യത്യാസവുമില്ല.ഷോക്കടിപ്പിക്കുന്ന ബില്ല് നൽകി എങ്ങനെ പരമാവധി എത്ര കണ്ടു പിഴിയാമെന്ന ആലോചനക്കിടയിൽ സിനിമാ താരം മണിയന്‍ പിള്ളക്കും കെ.എസ്.ഇ.ബിയുടെ ഷോക്കടിയേറ്റു. ഷോക്കടിപ്പിക്കുന്ന ബില്ലിനെതിരെ പരാതിപ്രളയമായിരിക്കുന്ന സാഹചര്യത്തിൽ താരങ്ങൾ ഉൾപ്പടെ ആയിരക്കണക്കിനാൾക്കാരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
കെ എസ് ഇ ബി ക്കെതിരെ രൂക്ഷമായ ആരോപണമാണ് സിനിമാ താരം മണിയന്‍ പിള്ള രാജു ഉന്നയിച്ചത്. എന്നാല്‍ ബില്ലിംഗ് രീതിയില്‍ അപാകതയില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. വെറും അഞ്ചുശതമാനം പേര്‍ക്കുമാത്രമാണ് അധികബില്‍ കിട്ടിയതെന്നാണ് വൈദ്യുതബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള പറയുന്ന ന്യായീകരണം. എന്നാൽ ഈ അംഴു ശതമാനം പേർക്ക് എന്തിനു അധിക ബില് നല്കിയെന്നതിനു പിള്ള വാ തുറന്നിട്ടില്ല. ഒരു സ്വകാര്യചാനല്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് പിള്ള ഇക്കാര്യം പറഞ്ഞത് പോലും.

മണിയൻ പിള്ള രാജുവിന് ഏഴായിരം രൂപയാണ് ബില്ല് വന്നിരുന്നത്. അത് ഒറ്റയടിക്കാന് 42,000 രൂപയായി മാറിയത്. ഇത് തീവെട്ടി കൊള്ളയാണെന്നും ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് കഴുത്തില്‍ കയറി ഞെക്കിപ്പിടിച്ചിരിക്കുകയാണ് കെ.എസ്.ഇ.ബിയെന്നുമായിരുന്നു മണിയന്‍പിള്ള രാജു ഉന്നയിച്ച ആരോപണം. എന്നാല്‍ മണിയന്‍ പിള്ള രാജുവിന് ഉപയോഗിച്ച വൈദ്യുതിയുടെ ബില്‍ മാത്രമാണ് നല്‍കിയതെന്നും ആറുമാസമായി അദ്ദേഹത്തിന്റെ വീട്ടിലെ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതിനാല്‍ മുന്‍ ബില്‍ തുകയുടെ ശരാശരിയാണ് ബില്ലായി നല്‍കിയതെന്നുമാണ് ചെയര്‍മാന്‍ നൽകുന്ന വിശദീകരണം. താരത്തിന്റെ വീട്ടിലേക്ക് ആള്‍ക്കാരെ അയച്ച്‌ വിശദീകരിക്കാന്‍ തയ്യാറാമെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കാമെന്നും കെ എസ് ഇ ബി ചെയര്‍മാന്‍ വാദിക്കുന്നു. ബില്‍ തുക അകാരണമായി കൂടിയിട്ടുണ്ടെങ്കില്‍ അത് അടുത്ത ബില്ലില്‍ കുറവുചെയ്യുമെന്നാണ് ചെയര്‍മാന്‍ പറയുന്നത്. നടനും സംവിധായകനുമായ മധുപാലും ഉയര്‍ന്ന ബില്ലാണ് ലഭിച്ചതെന്ന് പരാതി ഉണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടനും പരാതിതന്നെ.

ലോക്ക്ഡൗണ്‍ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റര്‍ റീഡിംഗ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കെ.എസ്.ഇ.ബി നടപ്പാക്കിയ ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴി ഒരുക്കിയത്. ലോക്ക്ഡൗണ്‍കൂടി വന്നതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ കാണുന്നതെന്നുമാണ് കെ.എസ്.ഇ.ബി പറയുന്നു. അതേസമയം, മീറ്റര്‍ റീഡിംഗ് എടുക്കാതെ ചില വീടുകളിൽ ഉപഭോഗം കൂടിയ കാര്യം എങ്ങനെ അറിഞ്ഞു എന്നാണു ഉപഭോക്താക്കൾ ചോദിക്കുന്നത്. കെ എസ് ഇ ബി യുടെ വിശദീകരണം ജനത്തിന് നൽകിയ ഇരുട്ടടിയിൽ നിന്ന് തടി തപ്പാൻ വേണ്ടി മാത്രമാണെന്നും, ജനം പറയുന്നു. പലയിടത്തും 70 ദിവസം കഴിഞ്ഞാണ് ബില്‍ തയ്യാറാക്കിയത്. 240 യൂണിറ്റ് വരെ സബ്സിഡി ഉണ്ടെങ്കിലും ശരാശരി ബില്‍ വന്നതോടെ ഒട്ടുമിക്കവര്‍ക്കും സബ്സിഡി എന്നത് കാണാക്കനിയുമായി.

Related Articles

Post Your Comments

Back to top button