

കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ കേന്ദ്രത്തിന്റെയും,സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെയും, ജാഗ്രതാ നിർദേശം. ജൂൺ 13 മുതൽ 15 വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ മീൻ പിടിക്കാൻ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. ഈ മൂന്ന് പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികള്‍ വരുന്ന മൂന്ന് ദിവസം മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ജൂൺ 13 മുതൽ ജൂൺ 17 ബുധനാഴ്ച വരെ തെക്കു പടിഞ്ഞാറൻ അറബിക്കടലിലും മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 50 കിലോമീറ്റര്‍ മുതൽ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അതോരിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു. മധ്യ കിഴക്ക് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ജൂൺ 15 മുതൽ 17 വരെ വടക്കു കിഴക്ക് അറബിക്കടലിലും മഹാരാഷ്ട്ര തീരത്തു തെക്കു ഗുജറാത്ത തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
Post Your Comments