മന്ത്രി ഇ.പി ജയരാജനെ ബോംബെറിഞ്ഞു പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു
NewsCrime

മന്ത്രി ഇ.പി ജയരാജനെ ബോംബെറിഞ്ഞു പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു

മന്ത്രി ഇ.പി ജയരാജനെ ബോംബെറിഞ്ഞു പരിക്കേൽപ്പിച്ച കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി നാലിന്റേതാണ് വിധി. 2000 ഡിസംബർ രണ്ടിന് പാനൂർ എലാങ്കോട്ടാണ് സംഭവം. അന്ന് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന ഇ.പി ജയരാജൻ രക്തസാക്ഷി ദിനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ബോംബേറ് ഉണ്ടായത്. കൂറ്റേരിയിലെ ഷാജി, വിനേഷ്,സെൽവരാജ്, അരവിന്ദൻ, രതീഷ്, സജീവൻ തുടങ്ങി ആർഎസ്എസ് – ബിജെപി പ്രവർത്തകരായ 38 പേരായിരുന്നു പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്.
തെളിവുകളുടെ അഭാവത്തിലാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഇ.പി ജയരാജൻ സഞ്ചരിച്ച കാറിന് നേരെയാണ് ബോംബേറ് ഉണ്ടായതെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. എന്നാൽ, ഇത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മന്ത്രി കെ.കെ ശൈലജ ടീച്ചർ കേസിൽ പതിമൂന്നാം സാക്ഷിയായിരുന്നു. പക്ഷേ, മന്ത്രിയെ വിസ്തരിച്ചില്ല. പ്രതികൾക്ക് വേണ്ടി അഡ്വ.കെ.സുനിൽകുമാർ, അഡ്വ പി.പ്രേമരാജൻ എന്നിവരാണ് ഹാജരായത്. 20 വർഷത്തിനു ശേഷമാണ് കോടതിയുടെ വിധി ഉണ്ടായത്.

Related Articles

Post Your Comments

Back to top button