

സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ കോവിഡ് നിരീക്ഷണത്തില്‍. കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക പങ്കെടുത്ത യോഗത്തില്‍ മന്ത്രിയും സംബന്ധിച്ചതിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ എന്ന നിലയില്‍ മന്ത്രി നിരീക്ഷണത്തില്‍ പോയത്.
തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ പോയതായി മന്ത്രി പറഞ്ഞു. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനോടും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്ദേശിച്ചിട്ടുണ്ടെന്നു സുനിൽ കുമാർ പറഞ്ഞു. എത്ര ദിവസം നിരീക്ഷണത്തിൽ കഴിയണം എന്നതടക്കം ഉള്ള കാര്യങ്ങൾ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.
തൃശൂരിലെ ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ 15ന് പങ്കെടുത്ത യോഗത്തില്‍ മന്ത്രിയും സംബന്ധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ക്വറന്റീനില്‍ പ്രവേശിച്ചത്.
Post Your Comments