മലപ്പുറത്തിനെതിരെ പരാമർശത്തിന് മേനകക്ക് വക്കീൽ നോട്ടീസ്
NewsNational

മലപ്പുറത്തിനെതിരെ പരാമർശത്തിന് മേനകക്ക് വക്കീൽ നോട്ടീസ്


പാലക്കാട് ആനക്കുണ്ടായ ദാരുണമായ സംഭവത്തിന്റെ കാര്യത്തിൽ മലപ്പുറം ജില്ലയെ അവഹേളിച്ചു പ്രസ്താവന നടത്തിയ ബി.ജെ.പി എം.പി മനേക ഗാന്ധിക്കെതിരെ മുസ്‍ലിം ലീഗ് വക്കീൽ നോട്ടീസ് നൽകി. മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്‌ പാർട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറം മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്. പരാമർശം പിൻവലിച്ച് മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നാണ്‌ ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ, ജനറൽ സെക്രട്ടറി അഡ്വ. അബൂ സിദ്ദീഖ് എന്നിവർ മുഖേന അയച്ച നോട്ടീസിൽ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം ഉചിതമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ പറഞ്ഞിരിക്കുന്നു. മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്, മലപ്പുറത്തുകാര്‍ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതല്‍ 400 വരെ പക്ഷികളെയും നായ്ക്കളെയും ഒറ്റയടിക്ക് കൊന്നിട്ടുണ്ടെന്നടങ്ങുന്ന വംശീയ വിദ്വേഷ പ്രചരണമാണ് ട്വിറ്ററിലും ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലും മനേക ഗാന്ധി നടത്തിയിരുന്നത്. മനേക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

Related Articles

Post Your Comments

Back to top button