മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു.
NewsNational

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു.

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 3752 കേസുകളാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും വലിയ നിരക്കാണിത്. വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തതാവട്ടെ 100 മരണങ്ങള്‍. ഇതോടെ മരണ സംഖ്യ 5751 ആയി.
അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 378144 ആയി. ചികിത്സയിലുള്ളവരേക്കാള്‍ രോഗവിമുക്തി നേടിയവരാണ് മുന്നില്‍ നില്‍ക്കുന്നത്. മരണം 12539 ആയി. തമിഴ്‌നാട്ടിൽ രണ്ടായിരത്തിലേറെപേര്‍ക്കാണ് ഒറ്റദിവസം രോഗം ബാധിച്ചത്, വൈറസ് ബാധയേറ്റവരുടെ എണ്ണം 2141 ആയി. വ്യാഴാഴ്ച മാത്രം മരിച്ചത് 49 പേരാണ്. ആകെ രോഗികള്‍, 52334, മരണം 625 ആയി. ഡല്‍ഹിൽ 47102 കോവിഡ് ബാധിതരാണുള്ളത്. 27741 പേർ ചികിത്സയില്‍ കഴിയുന്നു.മരണം 1904 ആയി. ഗുജറാത്ത്: 25658 പേരാണ് ആകെ രോഗികള്‍, മരണം: 1582. ഉത്തര്‍പ്രദേശ്: 15785രോഗികള്‍, മരണം; 488. രാജസ്ഥാന്‍: രോഗികളുടെ എണ്ണം 13857, മരണം: 330.

Related Articles

Post Your Comments

Back to top button