

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമിക്കുന്നതായി അലന്‍ ഷുഹൈബിന്റെ മൊഴി. കൂട്ടുപ്രതിയായ താഹക്കെതിരെ മൊഴി നൽകാനാണ് സമ്മർദ്ദം ഉള്ളതെന്നും, താനതിന് തയാറല്ലന്നുമാണ് അലൻ എന്‍.ഐ.എ കോടതിയെ അറിയിച്ചത്.
റിമാന്റ് ചെയ്ത് അലന്‍ ശുഹൈബിനെയും താഹാ ഫസലിനെയും വിയ്യൂരില്‍ അതിസുരക്ഷ ജയിലിലായിരുന്നു താമസിപ്പിച്ചിരുന്നത്. ലോക്ഡൌണ്‍ കാലത്ത് ഇരുവരും വക്കീലിനെ കാണാനും മാതാപിതാക്കള്‍ക്ക് സന്ദര്‍ശിക്കാനുള്ള സൌകര്യത്തിന് കാക്കനാട് ജയിലിലേക്ക് മാറ്റാന്‍ കോടതി നിര്ദേശിച്ചിരുന്നതാണ്. തുടർന്ന് കാക്കനാട് ജയിലിൽ ചില പ്രശ്നങ്ങളുണ്ടെന്നും തിരികെ വിയ്യൂരിലെക്ക് മാറ്റണമെന്നും, ആവശ്യപ്പെട്ട് അലനും താഹയും എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍ക്കുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ എന്‍.ഐ.എ കോടതി ഈ ആവശ്യം കേള്‍ക്കുന്നതിനിടെയാണ് മാപ്പ്സാക്ഷിയാകാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് അലന്‍ പറയുന്നത്. ജയില്‍ മാറ്റത്തിനുള്ള ആവശ്യം അംഗീകരിച്ച കോടതി അലനെയും താഹയെയും വിയ്യൂരിലേക്ക് മാറ്റാന്‍ അനുവദിക്കുകയായിരുന്നു.
Post Your Comments