

മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മിയ ജോര്‍ജ് വിവാഹിതയാകുന്നു. വേറിട്ട സംസാര ശൈലിയും സ്വഭാവികത നിറഞ്ഞ അഭിനയവുമൊക്കെയായി മുന്നേറുന്ന താരമായ മിയ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പാലാക്കാരിയായ മിയയുടേയും ബിസിനസുകാരനായ അശ്വന്‍ ഫിലിപ്പിന്റേയും വിവാഹനിശ്ചയം കഴിഞ്ഞു.
ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയാണ് അശ്വിന്‍. വരന്റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നതെന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്ന. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത വൈറലായി മാറിക്കഴിഞ്ഞു.
ടെലിവിഷനിലൂടെയാണ് മിയ അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മയില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു . മിയയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിശേഷങ്ങള്‍ അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments