

വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ പിടിയിലായ മൂന്ന് പ്രതികള്‍ക്ക് രണ്ട് ഘട്ടമായി കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ 6 പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. അവശ്യസാധനങ്ങളുടെ കടകള്‍ക്ക് മാത്രമേ വെഞ്ഞാറമ്മൂട് പ്രവർത്തിക്കാൻ അനുമതിയുള്ളൂ. പ്രതികള്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്നു ഇനിയിയും കണ്ടെത്താൻ ആയിട്ടില്ല. വെഞ്ഞാറംമൂട് പൊലീസ് സ്റ്റേഷനിലെ 45 പൊലീസുകാരുള്‍പ്പെടെ രോഗികളുമായി സമ്പര്‍ക്കത്തിലായ 200 പേരെ വിവിധ സ്ഥലങ്ങളിലായി ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിൽ ആദ്യ ഘട്ടത്തില്‍ നിരീക്ഷണത്തില്‍ പോയ 16 പൊലീസുകാരുടെ പരിശോധനാ ഫലം നെഗറ്റീവായി. മറ്റുള്ളവരുടെ ഫലം വരും ദിവസങ്ങളില്‍ മാത്രമേ എത്തുകയുള്ളൂ. പ്രദേശത്ത് സാമൂഹിക വ്യാപനം തടയുന്നതിന്‍റെ ഭാഗമായി 6 പഞ്ചായത്തുകളെ കണ്ടയിന്‍മെന്‍റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിക്കുകയായിരുന്നു. പുളിമാത്ത്, മുദക്കാല്‍, മാണിക്കല്‍, വാമനപുരം, പുല്ലംപാറ, നെല്ലനാട്, എന്നീ പഞ്ചായത്തുകളാണ് കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ടത്. മെഡിക്കല്‍ സ്റ്റോറുകള്‍ അവശ്യസാധനങ്ങളുടെ കടകള്‍ എന്നിവ മാത്രമേ തുറക്കാവൂ. ആരോഗ്യ ആവശ്യങ്ങള്‍, പരീക്ഷ, അവശ്യസാധനങ്ങള്‍ വാങ്ങല്‍ എന്നിവക്കേ യാത്ര അനുവദിക്കൂകള്ളു. മറ്റു യാത്രകള്‍ക്ക് ഇവിടെ പൂര്‍ണമായി വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ കൂടുതല്‍ പേരുടെ സ്രവങ്ങള്‍ പരിശോധനക്ക് വിധേയമാക്കാനും തീരുമാനിച്ചിരിക്കുകയാണ്.
Post Your Comments