

വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. പടക്കം പൊട്ടി ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം പരാമര്‍ശിച്ചാണ് മുന്‍ മന്ത്രി മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ആറ് പരാതികളാണ് പോലീസിന് ഇതുവരെ ലഭിച്ചത്. സമാന സ്വഭാവമുള്ളതിനാല്‍ ഒറ്റ എഫ്‌എആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും മലപ്പുറം എസ്പി വ്യക്തമാക്കി. ഐപിസി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments