

പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള ഇന്ത്യയിലെ പ്രമുഖ വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാന്‍ ബോയിംഗ് ബി 777 ന്റെ രണ്ട് വിമാനങ്ങള്‍ കൂടി വാങ്ങുന്നു. പുതിയ വിമാനങ്ങള്‍ എയര്‍ഫോഴ്‌സ് പൈലറ്റുമാരായിരിക്കും പറത്തുക. മിസൈലുകളെ പോലും പ്രതിരോധിക്കുന്ന ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍ മെഷേഴ്‌സ് (എല്‍.എ.ഐ.ആര്‍.സി.എം) സാങ്കേതികവിദ്യയും സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ടുകളും അടങ്ങുന്നതാണ് പുതിയ ബി777 വിമാനം. ഈ വര്‍ഷം സെപ്റ്റംബറില്‍ കമ്പനി വിമാനങ്ങൾ കൈമാറും.
ജൂലൈയില്‍ പുതിയ വിമാനങ്ങള്‍ ലഭിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19നെ തുടര്‍ന്നുണ്ടായ കാലതാമസം മൂലം സെപ്റ്റംബറില്‍ മാത്രമേ വിമാനങ്ങള്‍ എത്തുകയുള്ളൂ. നേരത്തെ എയര്‍ ഇന്ത്യയുടെ പൈലറ്റുമാരാണ് മോഡിയുടെ യാത്രയില്‍ വിമാനം നിയന്ത്രിച്ചിരുന്നത്. എന്നാൽ പുതിയ വിമാനങ്ങള്‍ എയര്‍ഫോഴ്‌സ് പൈലറ്റുമാരായിരിക്കും പറത്തുന്നത്. പുതിയ വിമാനങ്ങളുടെ പരിപാലന ചുമതല എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസസ് ലിമിറ്റഡിനാണ് (എ.ഐ.ഇ.എസ്.എല്‍) നല്‍കിയിട്ടുള്ളത്. എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനമാണ് എ.ഐ.ഇ.എസ്.എല്‍. നിലവില്‍ എയര്‍ ഇന്ത്യയുടെ ബി747 വിമാനങ്ങളിലാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും അടക്കമുള്ള വി.വി.ഐ.പികള്‍ സഞ്ചരിക്കുന്നത്. പ്രധാനമന്ത്രി മോഡിയും മറ്റ് വി.വി.ഐ.പികളും പുതിയ വിമാനത്തിലേക്ക് മാറുന്നതോടെ ബി747 വാണിജ്യ ആവശ്യങ്ങള്‍ക്കായി എയര്‍ ഇന്ത്യ ഉപയോഗിക്കും.
Post Your Comments