

മോറട്ടോറിയം കാലത്തെ പലിശയ്ക്കുമേല്‍ പലിശ ഈടാക്കുമോ? സുപ്രീം കോടതിയുടെതാന് ഈ ചോദ്യം. റിസര്‍വ് ബാങ്കിനോടും കേന്ദ്രസര്‍ക്കാരിനോടും ആണ് സുപ്രീം കോടതി ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. ലോക്ക്ഡൗണില്‍ മാര്‍ച്ച് മുതല്‍ ആഗസ്‌റ്ര് വരെ ആറുമാസത്തെ വായ്‌പാ തിരിച്ചടവുകള്‍ക്ക് റിസര്‍വ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മുതല്‍ തിരിച്ചടയ്ക്കേണ്ടെങ്കിലും ഈ ആറുമാസത്തെയും പലിശ ബാങ്കുകള്‍ പിന്നീട് ഈടാക്കും. മുതല്‍ തിരിച്ചടയ്ക്കാന്‍ പിന്നീട് ആറുമാസം അധികം ലഭിക്കും. ഈ ആറുമാസത്തെ പലിശയും ബാങ്കുകള്‍ക്ക് നല്‍കണം. ഈ രീതിയിൽ മോറട്ടോറിയം ലഭിക്കുന്ന വായ്‌പയുടെ പലിശയ്ക്കുമേല്‍ പലിശ ഈടാക്കുമോയെന്നാണ് റിസര്‍വ് ബാങ്കിനോട് കോടതി ചോദിച്ചിരിക്കുന്നത്. ജൂണ്‍ 17ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ റിസര്‍വ് ബാങ്കും കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ മറുപടി നൽകണം. മോറട്ടോറിയം കാലത്തെ പലിശ പൂര്‍ണമായി ഒഴിവാക്കണമെന്ന ഹര്‍ജിയാണ് ജസ്‌റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ച്, വായ്‌പാ ഇടപാടുകാര്‍ക്കും ബാങ്കുകള്‍ക്കും ഒരുപോലെ ഉപകരിക്കുന്ന പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments