യുഎസിൽ പോലീസ് ഒരു കറുത്ത വര്‍ഗക്കാരൻ്റെ ജീവൻ കൂടി എടുത്തു.
NewsWorld

യുഎസിൽ പോലീസ് ഒരു കറുത്ത വര്‍ഗക്കാരൻ്റെ ജീവൻ കൂടി എടുത്തു.

യുഎസിൽ പോലീസ് ഒരു കറുത്ത വര്‍ഗക്കാരൻ്റെ ജീവൻ കൂടി എടുത്തു. കാറിൽ ഉറങ്ങിക്കിടന്ന റെയ്ഷാര്‍ഡ് ബ്രൂക്സ് എന്ന 27കാരനെ പോലീസ് വെടിവെച്ചു കൊന്ന സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കിയതോടെ അറ്റ്ലാൻ്റ നഗരത്തിൽ വീണ്ടും സംഘര്‍ഷം. പോലീസിനെതിരെ പ്രതിഷേധവുമായി കൂട്ടത്തോടെ ജനങ്ങള്‍ തെരുവിലേക്കിറങ്ങി. സംഭവം വാര്‍ത്തയും, വിവാദവുമായതോടെ അറ്റ്ലാൻ്റ പോലീസ് മേധാവി തൽ സ്ഥാനം രാജിവെക്കുകയായിരുന്നു.
ഡൗൺടൗണിലെ ഒരു ഭക്ഷണശാലയായ ഡ്രൈവ് ത്രൂ ഫാസ്റ്റ് ഫുഡ് കേന്ദ്രത്തിലേയ്ക്കുള്ള നിരയിൽ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെയാണ് പോലീസ് ചുട്ടുകൊള്ളുന്നത്. മിനിയാ പോളിസിൽ ജോര്‍ജ് ഫ്ലോയ്ഡിൻ്റെ കൊലപാതകത്തോടെ പൊട്ടിപ്പുറപ്പെട്ട കലാപം സംഭവത്തോടെ രൂക്ഷമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ക്യൂ തടസ്സപ്പെടുത്തി കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ഇയാള്‍ മദ്യപരിശോധനയ്ക്ക് വിധേയനാകാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകിയിരിക്കുന്ന വിശദീകരണം. സംഭവത്തിൽ സ്വതന്ത്ര ഏജൻസിയോട് അന്വേഷണത്തിന് ഉത്തരവിട്ടതായി ജോര്‍ജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുന്നതിനെതിരെ ഇയാള്‍ ബലപ്രയോഗം നടത്തിയപ്പോഴാണ് പോലീസ് വെടിയുതിര്‍ത്തതെന്നാണ് ജിബിഐ വിശദീകരണം നൽകുന്നു. പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് വെടിയേറ്റ ബ്രൂക്സിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപ് മരണം സംഭവിച്ചിരുന്നു. സംഭവം നടന്നതിനെ പിറകെ
തടിച്ചു കൂടിയ ജനങ്ങള്‍ പോലീസിനെതിരെ പ്രതിഷേധം തുടങ്ങി. ദൃക്സാക്ഷികള്‍ ചിത്രീകരിച്ച സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നാണ് ജിബിഐ നൽകുന്ന വിശദീകരണം.

Related Articles

Post Your Comments

Back to top button