യുഎൻ രക്ഷാസമിതിയിലേക്ക് വീണ്ടും ഇന്ത്യ.
NewsNational

യുഎൻ രക്ഷാസമിതിയിലേക്ക് വീണ്ടും ഇന്ത്യ.

യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് ഇന്ത്യ യുഎൻ രക്ഷാ സമിതിയിൽ അംഗമാകുന്നത്. 193 അംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകൾ നേടിയാണ് ഇന്ത്യ രക്ഷാസമിതിയിലെത്തിയത്. ഇന്ത്യയ്ക്ക് പുറമെ അയർലൻഡ്, മെക്സിക്കോ, നോർവേ എന്നീ രാജ്യങ്ങളും രക്ഷാസമിതിയിൽ എത്തിയിട്ടുണ്ട്. ഏഷ്യാ – പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. 2011 – 12ലായിരുന്നു അവസാനം അംഗമായത്. അംഗത്വത്തിന്റെ കാലാവധി രണ്ടു വര്‍ഷമാണ്. സമിതിയില്‍ ആകെ 15 അംഗങ്ങളാണ്. 5 രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വമാണ്. 2011-12 ലായിരുന്നു ഇന്ത്യ ഏറ്റവുമൊടുവിൽ രക്ഷാസമിതി അംഗമായത്. ആകെ 15 അംഗങ്ങളാണ് യുഎൻ രക്ഷാസമിതിയിലുള്ളത്. ഇതിൽ അമേരിക്ക, റഷ്യ, ചൈന, യുകെ, ഫ്രാൻസ് എന്നീ അഞ്ച് രാജ്യങ്ങൾക്ക് സ്ഥിരാംഗത്വമാണ്.

Related Articles

Post Your Comments

Back to top button