യു.എസിലേക്കുള്ള പുതിയ തൊഴിൽ വാതിലുകൾ അടക്കുന്നു. ഇന്ത്യക്കാർക്ക് കനത്ത അടിയാവും.
NewsKeralaNationalWorldTech

യു.എസിലേക്കുള്ള പുതിയ തൊഴിൽ വാതിലുകൾ അടക്കുന്നു. ഇന്ത്യക്കാർക്ക് കനത്ത അടിയാവും.

പുതിയ തൊഴില്‍ വിസകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വെക്കുന്നതോടെ യു.എസിലേക്ക് ഉള്ള പുതിയ തൊഴിൽ വാതിലുകൾ അടയുകയാണ്. പുതുതായി വിദേശികളിലാര്‍ക്കും തൊഴില്‍തേടി അമേരിക്കയില്‍ പോകാനാവില്ല. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയേയാണ്. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരിലധികവും ഇന്ത്യക്കാരാണ്. പോകാനാഗ്രഹി ക്കുന്നവരും ഇന്ത്യാക്കാരാണ്. പുതുതായി അപേക്ഷിക്കുന്ന എച്ച്‌ 1 ബി, എച്ച്‌ 2 ബി, എല്‍ 1, ജെ 1 വിസകൾ താത്കാലികമായി നിർത്തലാക്കുകയാണ് അമേരിക്ക.

ഐ.ടി., സയന്‍സ്, എന്‍ജിനിയറിങ്, മേഖലകളിലെ വിദഗ്ദ്ധരാണ് എച്ച്‌ 1 ബി വിസയില്‍ അമേരിക്കയിൽ ജോലി ചെയ്യുന്നത്. ഹോട്ടല്‍, നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കാണ് എച്ച്‌ 2 ബി വിസ നല്‍കാറുള്ളത്. എല്‍ 1 വിസയ്ക്ക് കീഴില്‍ വരുന്നവര്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ജെ 1 വിസയില്‍ വരുന്നവര്‍ ഗവേഷകര്‍, പ്രൊഫസര്‍മാര്‍ എന്നിവരുമാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് തൊഴില്‍ നഷ്ടപെടുകയായിരുന്നു. ഇതിനാലാണ് അമേരിക്ക തൊഴില്‍ വിസകള്‍ നിര്‍ത്തിവയ്ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന വിദേശികളെ വിലക്ക് ബാധിക്കില്ല. 50 ജീവനക്കാരുള്ള കമ്പനികളിൽ പകുതിയോളം പേര്‍ എച്ച്‌ 1 ബി, എല്‍1 വിസയുള്ളവരാണെങ്കിലും, കൂടുതല്‍ പേരെ എച്ച്‌ 1 ബി വിസയില്‍ നിയമിക്കാന്‍ അനുവദിക്കില്ല. വിദഗ്ദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വിസയാണ് എച്ച്‌ 1 ബി. കഴിഞ്ഞ മൂന്ന് വര്‍ഷമായി എച്ച്‌ 1 ബി വിസകളുടെ എണ്ണം അമേരിക്കന്‍ സര്‍ക്കാര്‍ കുറച്ചുകൊണ്ട് വരുകയായിരുന്നു.

Related Articles

Post Your Comments

Back to top button