രമ്യാ കൃഷ്ണന്റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ കടത്താൻ ശ്രമിച്ച 96 ബിയറും എട്ട് കുപ്പി വിദേശ മദ്യവും പോലീസ് പിടികൂടി.
NewsKeralaEntertainmentCrime

രമ്യാ കൃഷ്ണന്റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ കടത്താൻ ശ്രമിച്ച 96 ബിയറും എട്ട് കുപ്പി വിദേശ മദ്യവും പോലീസ് പിടികൂടി.

പ്രമുഖ തെന്നിന്ത്യൻ സിനിമ താരം രമ്യാ കൃഷ്ണന്റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ കടത്താൻ ശ്രമിച്ച 96 ബിയറും എട്ട് കുപ്പി വിദേശ മദ്യവും പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെങ്കൽപ്പേട്ടയിൽ വാഹന പരിശോധനയ്ക്കിടെയാണ് നടിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്ന് മദ്യം പിടികൂടുന്നത്.

മഹാബലിപുരത്തു നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന റ്റി എൻ സീറോ കിയു. സീറോ സീറോ ഒൻപത് ഒൻപത് എന്ന നമ്പറിലുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്ന വാഹനത്തിൽ നിന്നാണ് മദ്യം പിടികൂടുന്നത്. പോലീസ് വാഹനം പരിശോധിക്കുമ്പോൾ നടിയും സഹോദരിയും വാഹനത്തിലുണ്ടായിരുന്നു. ലോ എൻഫോഴ്സ്മെന്റ് വിഭാഗം മദ്യം പിടിച്ചെടുത്തു. കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ചെന്നൈയിൽ മദ്യ ഷോപ്പുകൾ തുറന്നിരുന്നില്ല. ഇതിനെ തുടർന്ന് മറ്റ് സ്ഥലങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് മദ്യക്കടത്ത് വ്യപകമായതിനെ തുടർന്നാണ് പരിശോധന നടത്തി വരുന്നത്. സംഭവത്തിൽ നടിയുടെ ഡ്രൈവർ സെൽവകുറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് ചെയ്തു. ഇയാളെ സ്വന്തം ജാമ്യത്തിൽ പിന്നീട് വിട്ടയാക്കുകയായിരുന്നു.

Related Articles

Post Your Comments

Back to top button