

ഓൺലൈൻ ക്ലാസിനു സെൽ ഫോണോ നോട്ടുബുക്കുകളോ വാങ്ങി നൽകാൻ കഴിയാതെ യായിരുന്നു മടക്കം.
കടുത്തുരുത്തിയിൽ മുഖ്യമന്ത്രിക്ക് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ജീവനൊടുക്കിയ ഹോട്ടൽ തൊഴിലാളി ആത്മഹത്യകുറിപ്പായി മുഖ്യമന്ത്രിക്ക് എഴുതിവെച്ചിരുന്നത് നഗ്‌ന സത്യങ്ങളായിരുന്നു. കടുത്തുരുത്തി കാശാംകാട്ടില്‍ രാജു ദേവസ്യ(55) ആണ് മുഖ്യന് കത്തെഴുതി വെച്ച് ജീവിക്കാൻ നിവിർത്തിയില്ലാതെ ജീവനൊടുക്കിയിരുന്നത്. വൈക്കം തഹസീല്‍ദാര്‍ എസ്.ശ്രീജിത്ത് നടത്തിയ അന്വേഷണത്തിലാണ് ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടമായതും സാമ്പത്തിക പ്രയാസങ്ങളുമാണ് രാജുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് കണ്ടെത്തിയിരിക്കുകയാണ്.
ആത്മഹത്യാ കുറിപ്പില്‍ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നും തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിൽ ഉണ്ട്. തിങ്കളാഴ്ചയാണ് രാജുവിനെ കുടുംബവീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വീട്ടിൽ എത്തി അമ്മയെ അവസാനമായി ഒന്ന് കണ്ട ശേഷമാണ് കൃത്യത്തിനു മുതിർന്നത്. മക്കൾക്ക് ഓൺലൈൻ ക്ലാസിനു സെൽ ഫോണോ നോട്ടുബുക്കുകളോ വാങ്ങി നൽകാൻ കഴിയാത്ത അവസ്ഥയിൽ മനം നൊന്തായിരുന്നു രാജു ദേവസ്യ ജീവൻ വെടിഞ്ഞത്. സംഭവത്തിൽ തഹസീൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ജോലി ഇല്ലാതായിട്ട് മൂന്നുമാസമായെന്നും മിക്ക ദിവസവും പട്ടിണിയിലാണെന്നും വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്തെഴുതിവെച്ച ശേഷമായിരുന്നു രാജുവിന്റെ മരണം. ജോലി നഷ്ടപ്പെട്ടപ്പോള്‍ ലോട്ടറി കച്ചവടം നടത്താനായിരുന്നു രാജുവിന്റെ ശ്രമം. മക്കള്‍ എയ്ഞ്ചലിനും ഇമ്മാനുവലിനും കഴിഞ്ഞ ദിവസം ക്ലാസ് തുടങ്ങിയെങ്കിലും നോട്ട് എഴുതാന്‍ ബുക്കുകള്‍ ഇല്ല. പഠനത്തിനു സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ മകളുടെ കമ്മല്‍ വില്‍ക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇതു സഹോദരന്‍ വിലക്കുകയുണ്ടായി. വെള്ളാശേരിയില്‍ 10 സെന്റ് സ്ഥലത്ത് ഏതു സമയവും വീഴാവുന്ന വീടാണ് 8 അംഗ കുടുംബത്തിനു ആശ്രമായുള്ളത്. രാജുവിന്റെ അമ്മ അന്നമ്മ ഒരു വര്‍ഷമായി തളര്‍ന്നുകിടപ്പിലാണ്. ജീവനൊടുക്കുന്നതിനു മണിക്കൂറുകള്‍ മുന്‍പ് മക്കളുടെ മുന്നില്‍ വച്ചാണ് രാജു മുഖ്യമന്ത്രിക്ക് കത്തെഴുതിയത് . ഒന്‍പതാം ക്ലാസുകാരി മകളുടെ പഴയ ബുക്കില്‍ നിന്ന് ഒരു പേജ് കീറിയെടുത്താണ് കത്തെഴുതിയത്. മക്കള്‍ക്കു ഭക്ഷണം തയാറാക്കി നല്‍കിയശേഷമാണു രാജു അമ്മയെ കാണാനായി സഹോദരന്റെ വീട്ടിലേക്കു പോയത്. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ എയ്ഞ്ചലിനും നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഇമ്മാനുവേലിനും പഠിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനമില്ലാത്തതും രാജുവിനെ അലട്ടിയിരുന്നു. ഇതെല്ലാം സൂചിപ്പിച്ച് തന്റെ കുടുംബത്തെ മുഖ്യമന്ത്രി സംരക്ഷിക്കണമെന്നാണ് രാജു കത്തിൽ അഭ്യര്ഥിച്ചിരുന്നത്.
Post Your Comments