രാജ്യത്തെ ഞെട്ടിച്ച്, തലസ്ഥാനത്ത് കോടതി മുറിയിൽ ബലാത്സംഗം.
NewsCrime

രാജ്യത്തെ ഞെട്ടിച്ച്, തലസ്ഥാനത്ത് കോടതി മുറിയിൽ ബലാത്സംഗം.

മുപ്പത്തെട്ടുകാരിയായ യുവതി, രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിലെ റൂസ് അവന്യൂ കോടതിയുടെ മുറിക്കുള്ളിൽ ബലാത്സംഗത്തിനിരയായതായി ഞെട്ടിക്കുന്ന വിവരം. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
ഇരയായ യുവതി തിങ്കളാഴ്ച ഉച്ചയ്ക്ക് പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് കോടതി ഉദ്യോഗസ്ഥന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞു പോലീസ് കോടതിയിലേക്ക് എത്തുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് സെക്ഷൻ 376 പ്രകാരം പരാതി രജിസ്റ്റർ ചെയ്യുകയും പ്രതിയെ തിങ്കളാഴ്ച തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കോടതി ജീവനക്കാരനായ അക്രമി റൂസ് അവന്യൂ കോടതിയുടെ മുറിക്കുള്ളിൽ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പോലീസിൽ തുടർന്ന് മൊഴിനൽകുകയായിരുന്നു. പരാതി രജിസ്റ്റർ ചെയ്ത പോലീസ് ഇരയുടെ വൈദ്യപരിശോധനയും നടത്തി. ഐ.പി എസ്റ്റേറ്റ് പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി സെൻട്രൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സഞ്ജയ് ഭാട്ടിയ പറഞ്ഞതായി ഒരു ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

Related Articles

Post Your Comments

Back to top button