രാജ്യത്ത് ഒറ്റ ദിവസം 10000-ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.കൊവിഡ്-19 ന്റെ വ്യാപനം രാജ്യത്ത് രൂക്ഷമായി.
NewsNationalHealth

രാജ്യത്ത് ഒറ്റ ദിവസം 10000-ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.കൊവിഡ്-19 ന്റെ വ്യാപനം രാജ്യത്ത് രൂക്ഷമായി.

കൊവിഡ്-19 ന്റെ വ്യാപനം രാജ്യത്ത് രൂക്ഷമായി. രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെയും,മരണപ്പെടുന്നവരുടെയും, എണ്ണം ഉയരുകയാണ്. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെയും, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. മഹാരാഷ്‌ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10434 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് രാജ്യത്ത് ഒറ്റ ദിവസം 10000-ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുന്നത്. ഇതോട രാജ്യത്തെ രോഗബാധിതരുടെ എണ്ണം 246549 ആയി ഉയർന്നിയ്ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 297 മരണമാണ് വിവിധ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ മരണസംഖ്യ 6939 ആയും ഉയര്‍ന്നു. രാജ്യത്ത് മരണനിരക്ക് 2.8 ശതമാനമാണ്.

തമി‍ഴ്‍നാട്ടില്‍ ആശങ്ക വര്‍ധിപ്പിച്ച് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 1458 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30152 ആയി. 24 മണിക്കൂറിനിടെ 19 പേരാണ് മരിച്ചത്. മരിച്ച 19 പേരും ചെന്നൈ സ്വദേശികളാണ്. ഇതോടെ തമിഴ്‍നാട്ടിലെ ആകെ മരണം 251 ആയി. ചെന്നൈയിലാണ് രോഗബാധ ഏറ്റവും രൂക്ഷം. ആകെ 20993 പേര്‍ക്കാണ് ചെന്നൈയില്‍ മാത്രം രോഗം ബാധിച്ചത്. രാജ്യത്ത് കൊവിഡ് സ്ഥിതി ഏറ്റവും രൂക്ഷമായ സംസ്ഥാനം മഹാരാഷ്ട്രയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2739 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 82968 ആയി. ശനിയാഴ്‍ച മാത്രം 120 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 1969 ആയി. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1320 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഡല്‍ഹിയില്‍ 27654 ആയി. ഡല്‍ഹിയില്‍ ഇതുവരെ 761 മരണമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഗുജറാത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 498 പേര്‍ക്ക് രോഗം കണ്ടെത്തി. ആകെ രോഗബാധിതുടെ എണ്ണം 19617. 29 പേരാണ് ഗുജറാത്തിൽ ഇതുവരെ മരണപ്പെട്ടത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യ, രോഗികളുടെ എണ്ണത്തില്‍ സ്‍പെയിനിനെ മറികടന്നിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button