രാജ്യത്ത് ഒൻപതാം ദിവസവും, ഇന്ധനവില കൂട്ടി.
NewsNationalBusinessAutomobile

രാജ്യത്ത് ഒൻപതാം ദിവസവും, ഇന്ധനവില കൂട്ടി.

രാജ്യത്ത് ഒൻപതാം ദിവസവും, ഇന്ധനവില കൂട്ടി. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ലോക്ക്ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങള്‍ നട്ടം തിരിയുമ്പോ‍ഴാണ് ഇന്ധനവില ദിനംപ്രതി വര്‍ധിപ്പിക്കുന്നത് തുടരുകയാണ്. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്. ഒന്‍പത് ദിവസത്തെ വര്‍ധനയുവെച്ച് നോക്കുമ്പോൾ പെട്രോളിന് 5 രൂപ 1 പൈസയും ഡീസലിന് 4 രൂപ 95 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 76 രൂപയും ഡീസൽ വില 70 രൂപയും കടന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലവര്‍ധ ചൂണ്ടിക്കാട്ടിയാണ് പെട്രോള്‍, ഡീസല്‍ വില എണ്ണ കമ്പനികൾ വര്‍ധിപ്പിക്കുന്നത്.

എന്നാല്‍ ജൂൺ ആറിന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽ വിലയില്‍ കുറവുണ്ടായിരുന്നില്ല. മെയ് മാസത്തിൽ എണ്ണ വില 20 ലേക്ക് കൂപ്പു കുത്തിയപ്പോൾ പോലും രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചില്ല. പെട്രോൾ, ഡീസൽ വില വർധനയ്ക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും, ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് സർക്കാർ. ഇന്ധന വിലവർധനവ് മൂലം അവശ്യ സാധനങ്ങൾക്കടക്കം വില കൂടുമോ എന്ന ആശങ്കയിലാണ് നിലനിൽക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 76 രൂപ 52 പൈസയും ഡീസലിന് 70 രൂപ 75 പൈസയുമാണ് തിങ്കളാഴ്ചത്തെ വില.

Related Articles

Post Your Comments

Back to top button