

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ദൈനദിന രോഗ ബാധിതരുടെയും, മരണവും റെക്കോര്‍ഡ് നിരക്കിലേക്ക് ഉയർന്നുകൊണ്ടേയിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ വേഗതയിൽ രോഗം പടരുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ആയി ഇന്ത്യ. ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് രോഗബാധിതരായി മാറിയിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ,10956 പേര്‍ക്കാണ് ഒറ്റ ദിവസം വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു ദിവസം 10000-ലേറെ പേര്‍ക്ക് രോഗം ബാധിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 297535 ആയി. 24 മണിക്കൂറിനുള്ളിൽ 396 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ മരണം 8498 ആയി ഉയർന്നു.
രാജ്യത്ത് രോഗവ്യാപനം ഏറ്റവും ഗുരുതരമായ സ്ഥിതിയില്‍ തുടരുന്നത് മഹാരാഷ്ട്രയിൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ 3607 പേരാണ് രോഗത്തിന്‍റെ പിടിയിലായത്. ആദ്യമായാണ് ഇത്രയധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 152 മരണമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗബാധിരുടെ എണ്ണം 97648 ആയി. രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര കാനഡയെ മറികടന്നിരിക്കുന്നു എന്നുവേണം പറയാൻ. സംസ്ഥാനത്ത് സ്ഥിതി വിശേഷം ഏറ്റവും രൂക്ഷമായ മുംബൈയിൽ 54085 പേരാണ് രോഗബാധിതരായത്.
Post Your Comments