രാജ്യത്ത് 24 മണിക്കൂറിനിടെ 13,586 പേര്‍ക്ക് കൊവിഡ്,336 മരണം.
NationalHealth

രാജ്യത്ത് 24 മണിക്കൂറിനിടെ 13,586 പേര്‍ക്ക് കൊവിഡ്,336 മരണം.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,586 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് ബാധ നിരക്കാണിത്. 336 മരണവും രാജ്യത്ത് ഒറ്റ ദിവസം ഉണ്ടായി. ഇതോടെ ഇന്ത്യയിലാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 3,80,532ഉം ആകെ മരണം 12,573ഉം ആയി. 1,63,248പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,04,711 പേര്‍ രോഗമുക്തരായി എന്നാണു കണക്ക്.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയില്‍ 1,20,504 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3752 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്. 100 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചു. സംസ്ഥാനത്തെ ആകെ മരണസംഖ്യ 5751 ആയി.
ഡല്‍ഹിയില്‍ 49,979 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2877 പേര്‍ക്ക് 24 മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. മരണം 665 ആയി. ഇതോടെ ആകെ മരണം 1,969 ആയി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 52,334 ആയി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത് 2141 പേര്‍ക്കാണ്. പുതുതായി 49 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 625 ആയി.
ഡല്‍ഹിയില്‍ മാത്രം വ്യാഴാഴ്ച 20,000 സാംപിളുകള്‍ പരിശോധിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം അൻപത് ശതമാനത്തിന് മുകളിലെത്തിയത് ആശ്വാസം നല്‍കുന്നു. എന്നാല്‍ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നത് ആശങ്കാജനകമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോള്‍ നൂറ് സാമ്പിളുകൾ പരിശോധിക്കുമ്പോൾ 30 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Related Articles

Post Your Comments

Back to top button