രാജ്യത്ത് 24 മണിക്കൂറിൽ റെക്കോര്‍ഡ് മരണം, 357 പേർ മരിച്ചു, 9996 പേർക്ക് രോഗബാധ.
NewsNationalHealth

രാജ്യത്ത് 24 മണിക്കൂറിൽ റെക്കോര്‍ഡ് മരണം, 357 പേർ മരിച്ചു, 9996 പേർക്ക് രോഗബാധ.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് റെക്കോര്‍ഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 357 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രാജ്യത്തെ ആകെ മരണസംഖ്യ ഇതോടെ 8102 ആയി. ആദ്യമായാണ് രാജ്യത്ത് ഒറ്റ ദിവസം 300-ലേറെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ദിവസങ്ങളായി പ്രതിദിനം പതിനായിരത്തിനടുത്ത് കൊവിഡ് രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തുവരുന്നത്. 9000-ന് മുകളില്‍ ആളുകള്‍ക്കാണ് ഓരോ ദിവസവും പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചുകൊണ്ടി രിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്‍തത്. 9996 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കുകൂടിയാണിത്.

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 286579 പേർ ഇതുവരെ രോഗബാധിതരായി. ഇതുവരെ മൂന്ന് രാജ്യങ്ങളില്‍ മാത്രമാണ് മൂന്ന് ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചത്. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആറാം സ്ഥാനത്താണ്ആണ് ഇപ്പോൾ ഇന്ത്യ. രാജ്യത്ത് കൊവിഡ് രോഗ ബാധയും, മരണവും കുതിച്ചുയരുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നുകൊണ്ടേയിരിക്കുന്നു. മരണസംഖ്യയും അതിവേഗം കുതിക്കുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനിടെയാണ് ഈ രോഗ ബാധയുടെ വർധന. ബ്രസീലിലും മെക്സിക്കോയിലുമാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഈ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയിലാണ് പ്രതിദിന കണക്കുകള്‍ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Related Articles

Post Your Comments

Back to top button