

രാജ്യത്ത് 24 മണിക്കൂറിനിടെ 6,500 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 194 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 24 മണിക്കൂറിനിടെ 190 ലധികം ആളുകൾ മരിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇക്കഴിഞ്ഞ മെയ് ആറിന് 195 പേർ മരിച്ചതാണ് ഉയർന്ന സംഖ്യയായിരുന്നത്. ഇന്ത്യയിലെ കോവിഡ് മരണ സഖ്യ 4531 ആയി. കോവിഡ് വ്യാപനം ഉയര്‍ന്ന നിരക്കില്‍ തന്നെ രാജ്യത്ത് തുടരുകയാണ്.
നിലവിൽ രാജ്യത്ത് 158333 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 67692 പേർക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യ മന്ത്രലയം അറിയിച്ചു. ലോക് ഡൌണിന്റെ നാലാം ഘട്ടത്തിൽ അനുവദിച്ച കൂടുതൽ ഇളവുകൾ രോഗ വ്യാപനത്തിന് കാരണമായിട്ടുണ്ട്. രാജസ്ഥാനിൽ 24 മണിക്കൂറിനിടെ 131 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 6 പേർ രോഗം ബാധിച്ചു മരിച്ചു. സംസ്ഥാനത്ത് ആകെ 7947 കോവിഡ് കേസുകൾ ആണുള്ളത്. മധ്യപ്രദേശിൽ നവദമ്പതികൾ അടക്കം 95 പേരെ കോവിഡ് നിരീക്ഷണത്തിലാക്കി. ഉത്തർപ്രദേശിൽ 25 ഉം ഒഡിഷയിൽ 67ഉം ആന്ധ്രാ പ്രദേശിൽ 54ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്‌തതയാണ് കോവിഡ് മരണങ്ങൾ വർധിക്കാൻ കരണമാണെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.
Post Your Comments