

രോഗലക്ഷണമുള്ള ആളെ ക്വാറന്റീന് വിടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതർ ഗുരുതര വീഴ്ച വരുത്തി. കുവൈത്തില്‍ നിന്ന് കോവിഡ് ലക്ഷണങ്ങളുമായി വന്ന പ്രവാസിയെ സ്രവമെടുത്തതിന് ശേഷം മെഡിക്കല്‍ കോളേജ് അധികൃതർ തിരികെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. ആലങ്കോട് സ്വദേശിയായ പ്രവാസിക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു പിന്നീട് തിരിച്ചുവിളിക്കുകയായിരുന്നു. ഫലം വന്നപ്പോള്‍ ഇയാള്‍ പൊസിറ്റീവായതിനെ തുടർന്നാണ് ഇയാളെ മടക്കി വിളിച്ചത്. കുവൈത്തില്‍ നിന്നും വന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ആലംങ്കോട് സ്വദേശിക്കാണ് ഈ ദുർഗതി ഉണ്ടായത്.
വിദേശത്ത് നിന്നും വന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ രോഗലക്ഷണവുമായി ആശുപത്രിയിലെത്തിയ ആളെ ജീവനക്കാര്‍ സാംപിള്‍ ശേഖരിച്ച ശേഷം വീട്ടിലേക്ക് മടക്കി അയച്ചു. എന്നാല്‍ ഫലം വന്നപ്പോള്‍ ഇയാള്‍ പൊസിറ്റീവായിരുന്നു. ഇതോടെ ഇയാളെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഒരു ദിവസം മുൻപാണ് 42കാരനായ ആലങ്കോട് സ്വദേശി പ്രത്യേക വിമാനത്തിൽ കുവൈത്തില്‍ നിന്ന് എത്തുന്നത്. വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും സ്രവം പരിശോധനയ്‌ക്കെടുക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഇയാളെ വീട്ടിലേയ്ക്ക് മടക്കി അയച്ചു. വൈകീട്ട് ഫലം വന്നപ്പോൾ ഫലം പോസിറ്റീവായി. ഇതിന് പിന്നാലെ ഇദ്ദേഹത്തെ വിളിച്ചു വരുത്തുകയായിരുന്നു.
സാധാരണ ഗതിയില്‍ വിദേശത്ത് നിന്നും വന്നയാളുകളെ രോഗലക്ഷണമുണ്ടെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയാണ് ക്വാറന്റീൻനില്‍ വിടുന്നത്. ആദ്യത്തെ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീൻനില്‍ കഴിഞ്ഞ ശേഷം ഏഴ് ദിവസം വീട്ടില്‍ സ്വയം നിരീക്ഷണവും കേരളത്തിന് പുറത്തു നിന്നും വരുന്നവര്‍ക്ക് നിര്‍ദേശിച്ചിട്ടുള്ളത് ഇയാളുടെ കാര്യത്തിൽ ഉണ്ടായില്ല. നിരീക്ഷണകാലയളവില്‍ ഇവര്‍ക്ക് രോഗലക്ഷണം വന്നാല്‍ സര്‍ക്കാര്‍ തന്നെ ആംബുലന്‍സില്‍ അടുത്തുള്ള കൊവിഡ് കെയര്‍ സെന്ററിൽ എത്തിക്കുകയാണ് ഇതുവരെയുള്ള രീതി. ഈ പ്രോട്ടോകോളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീർത്തും ലംഘിക്കപ്പെട്ടത്. ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ വന്നാല്‍ അവരെ നേരിട്ട് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതാണ് പതിവ്.
അവരുടെ സാമ്പിളുകൾ എടുത്ത ശേഷം മടക്കി അയക്കുന്നത് കീഴ്വഴക്കമല്ലെന്നു മാത്രമല്ല ഗുരുതരമായ കൃത്യ വിലാപം കൂടിയാണ്.
വിദേശത്ത് നിന്ന് വരുന്നവരെ ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീൻ ചെയ്യണമെന്നാണ് സർക്കാർ നിർദേശം, ആലങ്കോട് സ്വദേശിയുടെ കാര്യത്തിൽ ഉണ്ടായതുമില്ല.
Post Your Comments