ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന് അമേരിക്ക
NewsNational

ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന് അമേരിക്ക

ലഡാക്കില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ചൈനയാണെന്ന വിമര്‍ശനവുമായി അമേരിക്ക രംഗത്തി. ചൈന വിശ്വസിക്കാന്‍ കൊള്ളാത്ത നാടാണെന്നും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചിട്ടുണ്ട്. അതേസമയം, ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് വിദേശകാര്യമന്ത്രാലയം അവകാശവാദം ആവര്‍ത്തിച്ചു. ഗാൽവാൻ താഴ്‍വരയിൽ നിന്ന് പൂർണമായും പിൻവാങ്ങിയിട്ടില്ലെന്ന സൂചനകൾക്കിടയിലാണ് ഇന്ത്യൻ മണ്ണിനു മേൽ അവകാശവാദം കടുപ്പിച്ച് ചൈന വീണ്ടും രംഗത്തെത്തിയത്. ഇന്ത്യന്‍ ഭൂമി ആരും കയ്യേറുകയോ പോസ്റ്റുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിനു പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പുതിയ പ്രസ്താവന നടത്തുകയായിരുന്നു. ഗാൽവാൻ താഴ്‌വരയിൽ ചൈനയുടെ നിയന്ത്രണത്തിൽ കീഴിൽ ഉള്ളതും വർഷങ്ങളായി പട്രോളിങ് നടത്തി വരുന്നതുമായ ഭൂമി കയ്യേറിയാണ് ഇന്ത്യ റോഡുകളും പാലങ്ങളും നിർമ്മിച്ചതെന്നാണ് ചൈന പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നത്. ജൂൺ 6ന് നടന്ന ചർച്ചയിൽ ചൈനയുടെ കയ്യിലുള്ള ഭൂപ്രദേശങ്ങളിലേക്ക് കടക്കില്ലെന്ന് ഇന്ത്യ നൽകിയ ഉറപ്പ് ഇന്ത്യൻ സൈനികർ ജൂൺ 15 ന് ലംഘിക്കുകയാണ് ചെയ്തതെന്നും ചൈന ആരോപിക്കുന്നു.

Related Articles

Post Your Comments

Back to top button