

ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസം ഞായറാഴ്ചയായിരുന്നുവെന്ന് ലോകാരോഗ്യ സംഘടന. 1,83,020 പേർക്കാണ് 24 മണിക്കൂറിനിടെ പുതുതായി വൈറസ്ബാധ കണ്ടെത്തിയത്. ഇതോടെ മൊത്തം രോഗബാധിതർ 87,08,008 ആയെന്നും സംഘടന വ്യക്തമാക്കുന്നു. 4,743 പേർ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 4,61,715 ആയി.
പുതിയ രോഗികൾ ഏറ്റവും കൂടുതലുള്ളത് ബ്രസീലിലാണ് 54,771 പേർ. യുഎസിൽ 36,617. ഇന്ത്യയിൽ 15,413. യുഎസിൽ മൊത്തം രോഗബാധിതർ 23.5 ലക്ഷം പിന്നിട്ടപ്പോൾ ബ്രസീലിൽ 11 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മൂന്നാമതു നിൽക്കുന്ന റഷ്യ ആറു ലക്ഷത്തിന് അടുത്താണ്. പരിശോധന വ്യാപകമായത് പുതിയ രോഗികളുടെ എണ്ണം കൂട്ടുന്നതിൽ പ്രധാന കാരണമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനൊപ്പം രോഗവ്യാപനം കൂടുന്നുമുണ്ട്. വിവിധ രാജ്യങ്ങൾ ലോക് ഡൗണും നിയന്ത്രണങ്ങളും ഒഴിവാക്കി സാമ്പത്തിക വ്യവസ്ഥകൾ തുറന്നതിന്‍റെ ഫലവും പ്രതിഫലിക്കുന്നു എന്നാണു ലോകാരോഗ്യ സംഘടനാ പറയുന്നത്.
Post Your Comments