

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം കുതിച്ചുയരുകയാണ്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 .23 ലക്ഷം കവിഞ്ഞു. കണക്കുകൾ പ്രകാരം നിലവില്‍ 7,323,516 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി വേൾഡോ മീറ്റർ റിപ്പോർട്ട് ചെയ്തു. 413,731 പേര്‍ ആണ് ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇതിനകം മരണമടഞ്ഞത്. 36 ലക്ഷം പേര്‍ രോഗമുക്തരായപ്പോള്‍ 33 ലക്ഷം പേര്‍ ചികിത്സയിലാണ്. ഇവരിൽ 54,023 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരുലക്ഷത്തോളം പേര്‍ ആണ് പുതുതായി രോഗികളായി മാറിയത്.
അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 20.45 ലക്ഷമായി. 1,14,148 പേര്‍ ഇതുവരെ മരണമടഞ്ഞൂ. ബ്രസീലില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ഓരോ ദിവസവും കുതിച്ചുയരുകയാണ്. 7.42 ലക്ഷമാണ് നിലവിലെ രോഗബാധിതരുടെ എണ്ണം. 38,497 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 485,253 പേര്‍ രോഗികളായി. 6,142 പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 289,140 പേര്‍ രോഗികളും 40,883 പേര്‍ മരണമടയുകയും ചെയ്തു.
സ്‌പെയിനില്‍ 289,046 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 27,136 പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 276,146 ല്‍ എത്തി. മരണനിരക്ക് 7,750 ഉം. ഇറ്റലിയില്‍ 235,561 പേര്‍ക്കാണ് വൈറസ് ബാധ. മരണസംഖ്യ 34,043 ആയി. ബ്രസീലിനു ശേഷം കൊവിഡിന്റെ പുതിയ ഹബ് ആയി മാറിയ മെക്‌സിക്കോവില്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 124,301 പേര്‍ രോഗികളായി. 14,649 പേരാണ് മരണപ്പെട്ടത്.
Post Your Comments